video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, May 19, 2025
Homeflashപാലാ ജനറൽ ആശുപത്രിയില്‍ വാക്ക് ഇൻ സാമ്പിൾ കളക്ഷൻ കിയോസ് ക് സ്ഥാപിക്കും: ജോസ്. കെ....

പാലാ ജനറൽ ആശുപത്രിയില്‍ വാക്ക് ഇൻ സാമ്പിൾ കളക്ഷൻ കിയോസ് ക് സ്ഥാപിക്കും: ജോസ്. കെ. മാണി എം.പി   

Spread the love

സ്വന്തം ലേഖകൻ

പാലാ : കോ വിഡ് 19രോഗലക്ഷണമുള്ളവരായ രോഗികളുടെ സ്രവസാമ്പിൾ സുരക്ഷിതമായ രീതിയിൽ ശേഖരിക്കുന്നതിനുള്ള ആധുനിക സജ്ജീകരണമായ വാക് ഇൻസാമ്പിൾ കളക്ഷൻ കിയോസ് ക് പാലാ ജനറൽ ആശുപത്രിയിലും സ്ഥാപിക്കുമെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു.

ഇവിടെ നിലവിൽ സാമ്പിൾ ശേഖരിക്കുന്നുണ്ട്. കിയോസ്‌ക് സ്ഥാപിക്കുന്നതോടെ രണ്ട് മിനിറ്റിനുള്ളിൽ സ്രവം ശേഖരിക്കാനാവും: കൂടുതൽ പേരിൽ നിന്നും സ്രവം കുറഞ്ഞ സമയം കൊണ്ട് സുരക്ഷിതമായി ശേഖരിക്കുവാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ സാമ്പിൾ ശേഖരിക്കുമ്പോൾ ആരോഗ്യ പ്രവ ർ ക്കരുടെ സുരക്ഷ ഉറപ്പാക്കുവാൻ സാധിക്കും.പാലാ ജനറൽ ആശുപത്രി ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അഭ്യർത്ഥനയെ തുടർന്നാണ് ഇതിനായുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.

കോവിഡ്-19 രോഗ പ്രതിരോധ നിയ ന്ത്രണങ്ങളെ തുടർന്ന് ജില്ലയിൽ ക്യാൻ സർ, ഡയാലിസിസ് രോഗികൾക്ക് ലഭിച്ചുകൊണ്ടിരുന്ന തുടർ ചികിത്സ മുടങ്ങിയത് നിരവധി രോഗികളെ വളരെ ബുദ്ധി മുട്ടിലായിരിക്കുന്നതായി ജോസ്. കെ. മാണി എം.പി. പറഞ്ഞു .

പാലാ ജനറൽ ആശുപത്രിയിൽ പുതിയതായി പണി കഴിപ്പിച്ചിരുന്ന ‘ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയങ്ങളിലെ സൗകര്യം ഉപയോഗ പ്പെടുത്തി ഈ രോഗികൾക്ക് തുടർ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കുവാൻ ആരാഗ്യവകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു.മുൻ ധനകാര്യ മന്തി കെ.എം.മാണി ഭരണാനുമതി നൽകി 40 കോടി മുടക്കിനിർമിച്ച മൂന്ന് പുതിയബഹുനില മന്ദിരങ്ങളും ഉപകരണങ്ങളുമാണ് പാലാ ആശുപത്രിയിലുള്ളത്.

ക്യാൻസർ , ഡയാലിസിസ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കണം. ഐ .സി . യു . യൂണിറ്റ് ഉടൻ ആരംഭിക്കണം

പത്ത് ഡയാലിസിസ് മെഷീനുകൾ കഴിഞ്ഞ ഒരു വർഷത്തിലധികമായി ഉപയോഗിക്കാതെ ആശുപത്രിയിൽ ഉണ്ട്. കൂടാതെ കെ.എം.മാണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർദ്ദിഷ്ഠ ഡ യ ഗണോസ്റ്ററിക് കേന്ദ്രത്തിനായി അനുവദിച്ച പത്ത് ഡയാലിസിസ് മെഷീൻ കൂടി വാങ്ങുന്നതിനുള്ള തുക ലഭ്യമാക്കിയിട്ടുമുണ്ട് – ഇവ പ്രവർത്തിപ്പാക്കാനായാൽ നിരവധി രോഗികൾക്ക് ആശ്വാസമാകും എന്ന് അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തിലെ ഡോക്ടർ റുടെ സേവനം പ്രയോ ജനപ്പെടെത്തി വൃക്കരോഗികൾക്ക്  ഇവിടെ തന്നെ ചികിത്സ ഉറപ്പു വരുത്തുകയും ചെയ്യാം.

ക്യാൻസർ വിഭാഗത്തിൽ കീമോ തെറാപ്പി ഉൾ പ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഇപ്പോൾ നൽകുന്നുണ്ട്. സൗജന്യമായി മരുന്നും നൽകുന്നു ജില്ലയിലെ ഓങ്കോള്ളി വിഭാഗങ്ങളിൽ നിന്നും ഡോക്ടർമാരെ പുനക്രമീകരിച്ചാൽ വളരെയേറെപ്പേർക്ക് ഇവിടെ ക്യാൻ സർ ചികിത്സ ലഭ്യമാക്കാം. പുതിയ കെട്ടിടത്തിൽ 100-ൽ പരം പുതിയ കിടക്ക കളോടു കൂടിയ വിശാലവും വിസ്തൃ തവുമായ സൗകര്യങ്ങൾ ലഭ്യവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കോ വിഡ് പ്രതിരോധം പ്രവർത്തനങ്ങളുടെ ഭാഗമായി

ജനറൽ ആശുപത്രിയിൽ നവീന ഐ.സി.യു യൂണിറ്റ് ക്രമീക രിക്കുന്ന തിനും മറ്റുമായി .എം .പി ഫണ്ടിൽ നിന്നുംനാൽപത് ലക്ഷം രൂപ കൂടി നൽകിയിരുന്നു. ഇവ സ്ഥാപിക്കുന്നതിന് ജില്ലാ ഭരണകൂടത്തിൽ നിന്നും ആരോഗ്യ വകുപ്പിന് ഭരണാനുമതിയും നൽകി കഴിഞ്ഞതായി ജോസ് കെ.മാണി പറഞ്ഞു. എത്രയും വേഗം ഇവ ഇവിടെ സ്ഥാപിക്കുവാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .

പുതിയ നവീന ഐ.സി.യു യൂണിറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് പാലാ ജനറൽ ആശുപത്രിയിൽ എത്തി ജോസ്. കെ. മാണി  ആശുപത്രി അധികൃതരുമായിചർച്ച നടത്തി. പുതിയ കെട്ടിട സമുച്ചയവുംസന്ദർശിച്ചു.   .ആ ശുപത്രി സൂപ്രണ്ട് ഡോ. അഞ്ചു. സി.മാത്യു , ഡോ. അനീറ്റ് ആന്റെണി, നഗരസഭാ അദ്ധ്യക്ഷ മേരി ഡോമി നിക്, പി.ആർ. ഒ കെ.എച്ച് ഷെമി , നഴ്സിംഗ് സൂപ്രണ്ടുമാരായ മേഴ്സി വർഗീസ്, മാലതി കതിരൻ , കൗൺസിലർമാരായ പ്രൊഫ.സതീശ് ചൊള്ളാനി,ബിജു പാലു പടവൻ ,മുൻ ചെയർപേഴ്സൻ ബിജി ജോ ജോ , ജോർജ്കുട്ടി ചെറുവള്ളി ,ജയ് സൺ മാന്തോട്ടം എന്നിവരും പങ്കെടുത്തു .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments