play-sharp-fill
സേഫ് കടുത്തുരുത്തി ചലഞ്ചുമായി യൂത്ത് കോൺഗ്രസ്

സേഫ് കടുത്തുരുത്തി ചലഞ്ചുമായി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേഫ് കടുത്തുരുത്തി ചലഞ്ചുമായി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി.

യൂത്ത് കോൺഗ്രസ് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന യൂത്ത് കെയറിന്റെ ഭാഗമായാണ് പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ലോക്ക് ഡൗണ് ആണെങ്കിലും ജനങ്ങൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ എത്തിയ കുറവിലങ്ങാട് മാർക്കറ്റ്, ബസ് സ്റ്റാൻഡ്, പഞ്ചായത്ത് പരിസരത്തെ കടകൾ എന്നിവിടങ്ങളിലെല്ലാം രോഗവ്യാപനം തടയാനായി അണുനാശിനി തളിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമാനമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ അറിയിച്ചു.

സേഫ് കടുത്തുരുത്തി ചലഞ്ച് ഡിസിസി ജനറൽ സെക്രട്ടറി ജോബോയ്‌ ജോർജ് ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, യൂത്ത് കോണ്ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജീൻസൺ ചെറുമല, നേതാക്കളായ അലിൻ ജോസഫ്, സെബാസ്റ്റ്യൻ ജോയ്, ടോമിഷ് ഇഗ്നേഷ്യസ്, ഫ്രാൻസിസ് ജോസഫ്, മിഥുൻ ജോർജ്, അനൂപ് കെ എൻ, തുടങ്ങിയവർ നേതൃത്വം നൽകി.