play-sharp-fill
ലോക് ഡൗൺകാലത്ത് മീൻ പിടിക്കാൻ പൊലീസ് പോവണ്ട…! മീൻ വണ്ടികൾ പിടിക്കാൻ പോവരുതെന്ന് പൊലീസിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ കർശന നിർദ്ദേശം

ലോക് ഡൗൺകാലത്ത് മീൻ പിടിക്കാൻ പൊലീസ് പോവണ്ട…! മീൻ വണ്ടികൾ പിടിക്കാൻ പോവരുതെന്ന് പൊലീസിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ കർശന നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പലയിടത്ത് നിന്നുമായി കഴിഞ്ഞ എട്ട് ദിവസത്തിനകം വിൽപനയ്ക്കായി എത്തിച്ച ഒരു ലക്ഷം പഴകിയ മത്സ്യമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പിടികൂടിയത്.

എന്നാൽ മീൻ വണ്ടികൾ പിടിക്കാൻ പിന്നാലെ പോകേണ്ടെന്ന് പൊലീസിന് നിർദേശം നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അതേസമയം ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങൾക്ക് സുരക്ഷ ഒരുക്കിയാൽ മതിയെന്നും ഡിജിപി നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് മീൻ പിടിച്ച് നശിപ്പിച്ചതിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്.

എന്നാൽ പൊലീസിന് പഴകിയ മീൻ വിൽപ്പനയെ കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറണം.കൂടാതെ പരിശോധനാ റിപ്പോർട്ട് കിട്ടിയാൽ മാത്രം കേസെടുത്താൽ മതിയെന്നും ഡിജിപി ഉത്തരവിൽ പറയുന്നു.

ഓപ്പറേഷൻ സാഗർറാണിയിലൂടെ എട്ടുദിവസത്തെ പരിശോധനകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1,00,508 കിലോ ഉപയോഗശൂന്യമായ മത്സ്യമാണ് പിടികൂടിയത്. ഞായറാഴ്ച മാത്രം കേരളത്തിലെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.