play-sharp-fill
ലോക്ക് ഡൗൺ രണ്ടാഴ്ചത്തേയ്ക്കു കൂടി നീട്ടും: ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടാൻ ധാരണ; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ധാരണയായി

ലോക്ക് ഡൗൺ രണ്ടാഴ്ചത്തേയ്ക്കു കൂടി നീട്ടും: ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടാൻ ധാരണ; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ധാരണയായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ ഭീതിയിൽ രാജ്യം നിൽക്കുമ്പോൾ ലോക്ക് ഡൗൺ നീട്ടാൻ ധാരണ. ഏപ്രിൽ 14 മുതൽ രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടണമെന്നാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായത്. ഈ സാഹചര്യത്തിൽ ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയാണ് പുറത്തു വരുന്നത്. കേരളത്തിൽ ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ എല്ലാം സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടാൻ ധാരണയായിരിക്കുന്നത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് രാജ്യത്തെ എല്ലാ മുഖ്യമന്ത്രമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയത്. കേരളം ഒഴികെയുള്ള മറ്റ് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും സ്ഥിതി അതീവ ഗുരതരമാണ് എന്നു പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അതുകൊണ്ടു തന്നെ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടണം എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പോലും ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെ പിൻതുണച്ചില്ല. ലോക്ക് ഡൗൺ പിൻവലിക്കുകയാണ് എങ്കിൽ തന്നെ മൂന്നു ഘട്ടമായി മാത്രമേ ഇളവ് അനുവദിക്കാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേ തുടർന്നാണ് ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടാൻ ധാരണയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, മുഖ്യമന്ത്രിമാരുടെ അഭിപ്രായം ശേഖരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തന്നെ ലോക്ക് ഡൗൺ നീട്ടുന്നതു സംബന്ധിച്ചു തീരുമാനം എടുക്കൂ. തുടർന്നാവും പ്രധാനമന്ത്രി ഇതു സംബന്ധിച്ചു മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവനയും നടത്തും. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ രാജ്യത്ത് ലോക്ക് ഡൗൺ പിൻവലിക്കരുത് എന്ന നിലപാട് എടുത്തു. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കൂടുതൽ കർശനമാക്കി ലോക്ക് ഡൗൺ നടത്തണമെന്ന നിലപാടാണ് സ്വീകരിച്ചത്.

കേരളം ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ് എന്നു വ്യക്തമാക്കി. വലിയ നഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. എന്നാൽ, ഇതിലും വലിയ ദുരന്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നഷ്ടത്തെ കണക്കാക്കാൻ സാധിക്കില്ലെന്നു മുഖ്യമന്ത്രിമാർ പ്രസ്താവനയിൽ അറിയിച്ചു. മൂന്നു മിനിറ്റാണ് ഓരോ മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രി അനുവദിച്ചിരുന്നത്. ഈ സമയത്ത് ഓരോ സംസ്ഥാനത്തെയും സ്ഥിതി വിലയിരുത്തിയ ഇവർ കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുകയയായിരുന്നു.

നിലവിലുള്ളതിനേക്കാൾ കൂടുതൽ കർക്കശമായി ലോക്ക് ഡൗൺ നടപ്പാക്കാനാണ് ധാരണയായിരിക്കുന്നത്. എന്നാൽ, മത്സ്യബന്ധന മേഖലയ്ക്കും, എണ്ണ വിതരണ, വിപണികൾക്കും അൽപം ഇളവ് നൽകിയേക്കും. പൊതുഗതാഗത മാർഗങ്ങൾ ഒന്നും തുറക്കില്ല. സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആളുകളെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കില്ല. ഒരു തരത്തിലുള്ള യാത്രയും ഇനി അനുവദിക്കില്ല. ഒരു സംസ്ഥാനത്തിനും ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രിമാർ അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകളും അനുവദിക്കില്ല.

യുഎഇയിൽ നിന്നടക്കം രാജ്യത്തെ പ്രവാസികളെ തിരികെ എത്തിക്കാമെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെയും എത്തിയിട്ടില്ല.
വൈകിട്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി മാധ്യമങ്ങളെ കണ്ട് ലോക്ക് ഡൗൺ നീട്ടുന്നതു സംബന്ധിച്ചു പ്രസ്താവന നടത്തുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്ഥാനയുടെ സമയം സംബന്ധിച്ചു ആഭ്യന്തരമന്ത്രാലയം വിവരം അറിയിക്കും.

മാർച്ച് 24 ന് ആരംഭിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടാൻ ധാരണയായിരിക്കുന്നത്.