play-sharp-fill
ഈസ്റ്റർ ആഘോഷിക്കാൻ ലോക് ഡൗൺ ലംഘിച്ച് തകൃതിയായി ഇറച്ചി വിൽപന ; മണർകാട്ടെ ഇറച്ചി കച്ചവടത്തിൽ നടപടിയെടുക്കാതെ പൊലീസ്

ഈസ്റ്റർ ആഘോഷിക്കാൻ ലോക് ഡൗൺ ലംഘിച്ച് തകൃതിയായി ഇറച്ചി വിൽപന ; മണർകാട്ടെ ഇറച്ചി കച്ചവടത്തിൽ നടപടിയെടുക്കാതെ പൊലീസ്

ജനാർദ്ദനൻ

കോട്ടയം : കൊറോണ വന്നാലും വേണ്ടില്ല ഈസ്റ്റർ ആഘോഷിച്ചാൽ മതിയെന്നാണ് ചില കോട്ടയംകാരുടെ പക്ഷം . ഈസ്റ്റർ വിപണി ലക്ഷ്യമാക്കി ലോക് ഡൗൺ നിർദ്ദേശങ്ങൾ പോലും പാലിക്കാതെയാണ് കോട്ടയത്തെ പല ഇറച്ചിക്കടകളിലും ഇന്ന് ഈസ്റ്റർ വിപണി പുരോഗമിക്കുന്നത്.

ലോക് ഡൗൺ നിർദ്ദേശങ്ങളും 144 ഉം കാറ്റിൽ പറത്തിയാണ് കോട്ടയം മണർകാട് ഇന്ത്യൻ ഓയിൽ പമ്പിന് സമീപത്തുള്ള ഇറച്ചിക്കടയിൽ ഈസ്റ്റർ കച്ചവടം തകൃതിയായി പുരോഗമിക്കുന്നത്. ഈസ്റ്റർ ആഘോഷിക്കുന്നതിനായി കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ തിക്കും തിരക്കും കൂട്ടാതെ നിർദ്ദേശിച്ചിട്ടുള്ള സാമൂഹിക അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആ നിർദ്ദേശങ്ങൾ ഒന്നും പാലിക്കാതെയാണ് മണർകാട് ഇറച്ചിക്കച്ചവടം പുരോഗമിക്കുന്നത്. കടകളിൽ അഞ്ച് പേർ മാത്രമായിരിക്കണം ഉണ്ടാവേണ്ടത് എന്ന നിർദ്ദേശം പോലും ഇവിടെ പാലിക്കപ്പെടുന്നില്ല.

കൂടാതെ  ഇവിടുത്തെ ജീവനക്കാർ മാസ്‌കുകൾ ധരിച്ചിട്ടില്ലന്നും, രോഗവ്യാപനം തടയുന്നതിനായി സുരക്ഷാ മുൻ കരുതലെന്ന നിലയിൽ സാനിറ്റൈസറുകൾ സ്ഥാപിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദ്ദേശങ്ങൾ എല്ലാം കൺമുന്നിൽ ലംഘിക്കപ്പെടുന്നത് കണ്ടിട്ടും പൊലീസ് ഉദ്യോഗസ്ഥരോ, പഞ്ചായത്ത് അധികൃതരോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.