play-sharp-fill
കൊറോണക്കാലത്ത് മീനുകളിൽ കൊടും വിഷം: വിഷം ഉള്ളിൽ ചെന്ന് മരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇതെല്ലാം  : മീന്‍ വാങ്ങുമ്പോഴും വേണം ജാഗ്രത

കൊറോണക്കാലത്ത് മീനുകളിൽ കൊടും വിഷം: വിഷം ഉള്ളിൽ ചെന്ന് മരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇതെല്ലാം : മീന്‍ വാങ്ങുമ്പോഴും വേണം ജാഗ്രത

സ്വന്തം ലേഖകൻ

കോട്ടയം : ദിവസവും മാർക്കറ്റിലെത്തുന്ന വിഷം കലർന്ന മീനിൻ്റെ പേടിയിൽ കേരളം. കോട്ടയം ജില്ലയിൽ അടക്കം കൊടും വിഷം കലർന്ന മീനാണ് ഇപ്പോൾ എത്തുന്നത്. ഈ സാഹചര്യത്തിലാണ് മീൻ വാങ്ങുമ്പോൾ അതീവ ജാഗ്രത വേണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശിക്കുന്നത്.

ജില്ലയിൽ ഇപ്പോള്‍ മത്സ്യം എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നായതു കൊണ്ട് വാങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ സുരക്ഷ   അസിസ്റ്റന്റ് കമ്മീഷണർ  പി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗലാപുരം, വേളാങ്കണ്ണി, തൂത്തുക്കുടി, തേങ്ങാപ്പട്ടണം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഇവിടെ മത്സ്യം എത്തിക്കുന്നത്.

മത്സ്യം കേടാകാതെ എത്തിക്കുന്നതിന്  ശീതീകരണത്തിന് ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങൾ  ഉള്ള വാഹനങ്ങളാണ് ഉപയോഗിക്കേണ്ടത്.വാഹനത്തിനുള്ളില്‍ മത്സ്യം സൂക്ഷിക്കുന്നിടത്തെ താപനില   മൈനസ് 14 ഡിഗ്രിയില്‍ നിലനിര്‍ത്തേണ്ടതുണ്ട്
അല്ലെങ്കിൽ   മത്സ്യത്തിന്‍റെ തൂക്കത്തിനൊപ്പം ഐസ് ഇട്ട് സൂക്ഷിക്കാം.
യാത്രക്കിടയിൽ
ഉരുകുന്നതിനനുസരിച്ച്   ഐസ് ഇട്ടു കൊടുക്കുകയും വേണം.

ഇതൊന്നും പാലിക്കാതെ മിനി ലോറികളിൽ മൂടിക്കെട്ടിയാണ് മത്സ്യം കൊണ്ടുവരുന്നത്. ഇതിനെതിരെ  ജില്ലാ ഭരണ കൂടത്തിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡ് ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും മത്സ്യം വാങ്ങുമ്പോള്‍ ഉപഭോക്താക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.

വലിയ മീനുകൾ വാങ്ങരുത്.  മീനിന്‍റെ ചെകിള  ചുവപ്പ് നിറത്തിലുള്ളതാണെന്നും  ദശയിൽ തൊടുമ്പോൾ കുഴിഞ്ഞ് പോകുന്നില്ലെന്നും ഉറപ്പ് വരുത്തണം – അദ്ദേഹം പറഞ്ഞു.