video
play-sharp-fill

കോവിഡ് വൈറസ് ബാധ ഒരാളിൽ നിന്നും 406 പേരിലേയ്ക്ക് പകരും: സാമൂഹിക അകലം പാലിച്ചില്ലങ്കിൽ നേരിടൻ പോകുന്നത് വലിയ ആപത്ത്: ഐസിഎം ആറിന്റെ പഠന റിപ്പോർട്ട് പുറത്ത്

കോവിഡ് വൈറസ് ബാധ ഒരാളിൽ നിന്നും 406 പേരിലേയ്ക്ക് പകരും: സാമൂഹിക അകലം പാലിച്ചില്ലങ്കിൽ നേരിടൻ പോകുന്നത് വലിയ ആപത്ത്: ഐസിഎം ആറിന്റെ പഠന റിപ്പോർട്ട് പുറത്ത്

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനുളള നിർദേശങ്ങൾ കൊറോണ വൈറസ് ബാധിതൻ പാലിക്കുന്നില്ലെങ്കിൽ 30 ദിവസത്തിനകം 406 പേരിലേക്ക് രോഗം പകരാമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്.

 

 

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പോലുളള നിർദേശങ്ങൾ കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തി പാലിച്ചില്ലായെങ്കിൽ ഇത് സംഭവിക്കാമെന്ന് ഐസിഎംആറിന്റെ പഠന റിപ്പോർട്ടിൽ പറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിലവിൽ രാജ്യത്ത് 4421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി കഴിഞ്ഞ 24 മണിക്കൂറിനിടെ 354പേരിലാണ് കോവിഡ് കണ്ടെത്തിയത്. ഇതുവരെ 326 പേരുടെ രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

 

 

2500 കോച്ചുകളിലായി 40,000 ഐസൊലേഷൻ ബെഡുകൾ ഒരുക്കുന്നതിനുളള തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ 133 ഇടങ്ങളിലായി 375 വീത്ം ബെഡുകളാണ് നിർമ്മിച്ചുവരുന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

 

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 700 കടന്നു. തൊട്ടുപിന്നിൽ തമിഴ്നാടും ന്യൂഡൽഹിയുമാണ്. 500ലധികം പേർക്കാണ് ഇവിടങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.