
വിപിൻ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: മന്നത്ത് പദ്മനാഭന്റെ ചെറുമകനും മുൻ എയർ വൈസ് മാർഷൽലും, ഹിന്ദുമഹാമണ്ഡല സ്മൃതി സംഗമ സമിതിയുടെ രക്ഷാധികാരിയുംമായ വിപിൻ ചന്ദ്രൻ(ബി.സി.എൻ. കുറുപ്പ്) നിര്യാണത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല, സംസ്ഥാന സെക്രട്ടറി വി.ശുശീൽ കുമാർ, കോട്ടയം ജില്ലാ ജന.സെക്രട്ടറി രാജേഷ് നട്ടാശേരി, ഹിന്ദുമഹാമണ്ഡല സ്മൃതി സംഗമം കൺവീനർ പി.എൻ.ബാലകൃഷ്ണൻ, എന്നിവർ അനുശോചിച്ചു.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു മഹാമണ്ഡല സ്മൃതി സംഗമത്തിന്റെ രക്ഷാധികാരിയായി നേതൃസ്ഥാനത്ത് നിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0