ആയിരം മൈലുകൾ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറിൽ ….! സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം എറ്റെടുത്ത് ആരാധകർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ആയിരം മൈലുകൾ അകലെയാണെങ്കിലും ഞങ്ങളിപ്പോൾ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറിയുണ്ട് എന്ന അടിക്കുറിപ്പോടുകൂടി സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ എറ്റെടുത്തിരിക്കുന്നു. അല്ലിയുടെ ഡാഡിയുടേയും മമ്മയുടേയും മനോഹരമായൊരു ഫ്രിഡ്ജ് മാഗ്‌നെറ്റ് ആണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഉള്ളത്.

‘ഇപ്പോൾ ആയിരം മൈലുകൾ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറിൽ. ദി ക്രിയാ ഇൻ ഒരുക്കിയ ഈ മനോഹരമായ സൃഷ്ടിയിലൂടെ ഈ ദിവസം തനിക്കേറെ മനോഹരമായിരിക്കുന്നു’, എന്നാണ് സുപ്രിയ കുറിച്ചത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മകൾ അലംകൃതയും എല്ലാവർക്കും പരിചിതരാണ്. ഇവരുടെ കുടുംബവിശേഷങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൃഥ്വിയും സുപ്രിയയുമൊക്കെ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് ഇത്തരത്തിൽ പല വിഷയങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്. സുപ്രിയയുടെ ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. സൈജു കുറുപ്പടക്കം നിരവധി താരങ്ങളും പോസ്റ്റിന് കമന്റ് നൽകിയിരുന്നു.

അതേസമയം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംവിധായകൻ ബ്ലസിയുമടങ്ങുന്ന സംഘം ജോർദാനിൽ കുടുങ്ങിയതായി കഴിഞ്ഞദിവസം വാർത്തകളുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തോടെ ഷൂട്ട് മുടങ്ങുകയായിരുന്നു.