Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളെ മുഴുവൻ പിടിച്ചു കുലുക്കിയിക്കുകയാണ്. ലോകത്തിലെ വൻ ശക്തിയായ അമേരിക്കയേയും മഹാമാരി കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കിൽ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊവിഡിനെതിരെ പോരാടാൻ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിൻ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രംപിന്റെ ഈ ആവശ്യത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാൽ ഇന്ത്യയിൽ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞായറാഴ്ച രാവിലെ ഞാൻ മോദിയുമായി ഫോണിൽ ബന്ധപ്പെട്ട് മരുന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇതുവരെ മരുന്ന് എത്തിയിട്ടില്ല. മരുന്ന് വിട്ടുതന്നതിൽ അഭിനന്ദനം അറിയിക്കണമെന്നുണ്ടായിരുന്നു. മരുന്ന് തന്നില്ലെങ്കിൽ പ്രശ്‌നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും. യുഎസുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.എന്നാൽ മരുന്ന് തരുന്നത് സംബന്ധിച്ച തീരുമാനം നരേന്ദ്രമോദിയുടേതാണെങ്കിൽ ഞാൻ അത്ഭുതപ്പെടുന്നു. എന്തായാലും തീരുമാനം അദ്ദേഹം പറയണം’ ട്രംപ് വൈറ്റഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അമേരിക്കയ്ക്ക് മരുന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ചൊവ്വാഴ്ച ഇന്ത്യ നിലപാട് അറിയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രാജ്യത്തെ മുഴുവൻ ഹൈഡ്രോക്ലോറോക്വിൻ മരുന്നുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നും സ്റ്റോക്ക് അറിഞ്ഞതിന് ശേഷം മാമ്രേ ഔദ്യോഗിക നിലപാട് അറിയിക്കുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ മാസമാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. നിലവിൽ ആരോഗ്യപ്രവർത്തകർക്കാണ് മരുന്ന് നൽകുന്നത്.