video
play-sharp-fill

ഫോൺ വിളിക്കുമ്പോൾ ചുമയ്ക്ക് പിന്നാലെ കേൾക്കുന്ന പെൺശബദ്ത്തിന്റെ ഉടമ ശ്രീപ്രിയ, കൺട്രോൾ റൂമിലേക്ക് വിളിക്കുന്നവർക്ക് അഞ്ച് ഭാഷകളിൽ ആശ്വാസം പകരുന്ന സുപ്രിയ : കൂടുതലറിയാം കൊറോണക്കാലത്ത് വൈറലായ ഈ   പെൺശബ്ദങ്ങളെ..

ഫോൺ വിളിക്കുമ്പോൾ ചുമയ്ക്ക് പിന്നാലെ കേൾക്കുന്ന പെൺശബദ്ത്തിന്റെ ഉടമ ശ്രീപ്രിയ, കൺട്രോൾ റൂമിലേക്ക് വിളിക്കുന്നവർക്ക് അഞ്ച് ഭാഷകളിൽ ആശ്വാസം പകരുന്ന സുപ്രിയ : കൂടുതലറിയാം കൊറോണക്കാലത്ത് വൈറലായ ഈ പെൺശബ്ദങ്ങളെ..

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ലോകം മുഴുവൻ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഭീതിയിലാഴ്ന്ന് കളിയുമ്പോൾ കൊറോണക്കാലത്ത് വൈറലായി മാറിയ രണ്ട് പെൺശബ്ദങ്ങളുണ്ട് കേരളത്തിൽ. ഏറ്റവും ശ്രദ്ധേയമായത്
ഫോൺ വിളിക്കുമ്പോൾ നമ്മൾ കേൾക്കുന്ന പെൺശബ്ദമാണ്. ഒരു ചുമയ്ക്ക് പിന്നാലെ കൊറോണ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഒരു പെൺശബ്ദം എത്തും. ബിഎസ്എൻഎല്ലിന്റെ മലയാളം അനൗൺസ്‌മെന്റിലൂടെ ശ്രദ്ധേയയായ ശ്രീപ്രിയയുടെ മുന്നറിയിപ്പാണ് നമ്മുടെ ചെവിയിൽ കൊറോണക്കാലത്ത് ആദ്യം എത്തുന്നത്.

എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്‌റ്റോർ ഡിപ്പോ ജൂനിയർ അക്കൗണ്ട്‌സ് ഓഫീസറാണ് ശ്രീപ്രിയയാണ് ഈ പെൺശബ്ധത്തിന് ഉടമ. കൊറോണക്കാലത്ത് പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത സമ്ബർക്കം ഒഴിവാക്കുക. ഒരു മീറ്റർ അകലം പാലിക്കുക തുടങ്ങി 38 സെക്കന്റാണ് സന്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷിൽ മുൻ കരുതൽ സന്ദേശങ്ങൾ ടെലികോം കമ്പനികൾ ഏറ്റെടുത്തതോടെയാണ് മലയാളത്തിലും മുന്നറിയിപ്പ് നൽകാൻ തുടങ്ങിയത്. എല്ലാവരിലേക്കും മുൻകരുതൽ മാർഗം പെട്ടന്ന് എത്താൻ വേണ്ടിയായിരുന്നു ടെലികോം മന്ത്രാലയം ഈ മാർഗം സ്വീകരിച്ചത്. കോൾ സ്വീകരിക്കുന്നയാളുടെ ഫോണിൽ ബെൽ അടിക്കും മുൻപുള്ള പ്രീ കോൾ സെറ്റിങ് ആയാണ് പരമാവധി ഈ സന്ദേശം നൽകുന്നത്.

കൊച്ചിയിൽ കൊറോണക്കാലത്ത് കൺട്രോൾ റൂമിലേക്ക് എത്ര വിളികൾ വന്നാലും സാന്ത്വനത്തിന്റെയും കരുതലിന്റെയും ഭാഷയിൽ ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞ് അവർക്ക് ധൈര്യം നൽകുന്ന ഒരാളാണ് സുപ്രിയ ദേബ്‌നാഥ്.

ഒഡിയ, ബംഗാളി, ആസാമീസ്, ഹിന്ദി, ബംഗ്ലാദേശി, മലയാളം തുടങ്ങിയ ആറു ഭാഷകൾ സുപ്രിയ അനായാസമായി കൈ കാര്യം ചെയ്യും. ജില്ല ഭരണകൂടത്തിന്റെ മൈഗ്രന്റ് ലിങ്ക് വർക്കർ ആയി കൺട്രോൾ റൂമിൽ പ്രവർത്തന സജ്ജയാണ് സുപ്രിയ ഇപ്പോൾ.

അഞ്ചു വർഷങ്ങൾക്കു മുൻപ് ഒഡിഷയിലെ കേന്ത്രപാരാ ജില്ലയിൽ നിന്നും ഭർത്താവ് പ്രശാന്ത് കുമാർ സമലിനൊപ്പം കേരളത്തിൽ എത്തിയതാണ് സുപ്രിയ ദേബ്‌നാഥ്. പഠിക്കാനുള്ള ആഗ്രഹവും പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളും ആയിരുന്നു കൈ മുതൽ. അങ്ങനെയിരിക്കെയാണ് സർവ ശിക്ഷ അഭിയാൻ അതിഥി തൊഴിലാളികളുടെ മക്കൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിക്കുന്ന തരത്തിൽ വിദ്യാലയങ്ങളിൽ സൗകര്യമൊരുക്കുന്നത്. ആ തീരുമാനം സുപ്രിയയെ അധ്യാപികയാക്കിമാറ്റിയത്. വർഷങ്ങളായി മലയിടം തുരുത്ത് ജി. എൽ. പി. സ്‌കൂളിലെ അദ്ധ്യാപികയാണ് സുപ്രിയ.

അവധി കാലത്ത് സ്വദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കൊവിഡ് വ്യാപകമാകുന്നത്. അതോടെ യാത്രയോട് തൽക്കാലം വിടപറഞ്ഞ് മൈഗ്രന്റ് ലിങ്ക് വർക്കർ എന്ന ചുമതല ഏറ്റെടുത്തു. അങ്ങനെ അവധി കാലത്തോട് തിരക്കിട്ട പ്രവർത്തി ദിവസങ്ങൾകൊണ്ട് സുപ്രിയ മറുപടി കൊടുക്കുകയാണ്.

നാലു വയസുകാരി ശുഭസ്മിതയും ഭർത്താവ് പ്രശാന്ത് കുമാറും അടങ്ങുന്നതാണ് സുപ്രിയയുടെ കേരളത്തിലെ ലോകം. പന്ത്രണ്ടാം ക്ലാസ്സിൽ അവസാനിച്ച വിദ്യാഭ്യാസം വീണ്ടെടുക്കണം എന്നതാണ് ലക്ഷ്യം. ഹിന്ദിയിൽ ബിരുദം ചെയ്യാനാണ് സുപ്രിയക്ക് ആഗ്രഹം. ഒപ്പം തന്റെ സ്‌കൂളിലെ കുട്ടികളുടെ പ്രിയ ടീച്ചർ ആയി തുടരാനും.