പനച്ചിക്കാട് സാമൂഹിക അടുക്കളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ സന്ദർശനം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദേശാനുസരണം സ്ഥാപിച്ചിരിക്കുന്ന പനച്ചിക്കാട് പഞ്ചായത്തിലെ സാമൂഹിക അടുക്കളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സന്ദർശനം നടത്തി.

ഞായറാഴ്ച കമ്മ്യൂണിറ്റി അടുക്കളയിൽ സന്ദർശനം നടത്തിയ എം.എൽ.എ ഇവിടുത്തെ ഒരുക്കങ്ങൾ വിലയിരുത്തി. കുടുംബശ്രീ അംഗങ്ങളുമായി ആവശ്യങ്ങൾ ചർച്ച ചെയ്ത് എംഎൽഎ ഇവിടെ വേണ്ട നിർദേശങ്ങൾ നൽക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ റോയി മാത്യു, പഞ്ചായത്തംഗങ്ങളായ എബിസൺ കെ.എബ്രഹാം, സുപ്രിയ സന്തോഷ്,  യൂത്ത് കോൺഗ്രസ് നേതാവ് അരുൺ മർക്കോസ് മാടപ്പാട് എന്നിവർ അടുക്കളയിലെ അംഗങ്ങൾക്കൊപ്പമാണ് അദ്ദേഹം സന്ദർശനം നടത്തിയത്.