ലോക്ക് ഡൗൺ : ഓൺലൈൻ ഭക്ഷണവിതരണത്തിന് സമയം നീട്ടി നൽകി പുതിയ ഉത്തരവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണയുടെ വ്യാപനം തടയുന്നതിനായി ലോക്ക്‌ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കനത്ത നിയന്ത്രണങ്ങളിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അവശ്യ വസ്തുക്കൾ, ഹോട്ടലുകൾ
തുടങ്ങിയവയൊഴിച്ചുള്ള സേവനങ്ങളൊന്നും തന്നെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം ലഭ്യമാകുന്നില്ല. മാത്രമല്ല ഇവയുടെ പ്രവൃത്തി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് മണി വരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അവശ്യവസ്തുക്കളും, ഭക്ഷണവും ഓൺലൈനായി വിതരണം ചെയ്യാനുള്ള സമയം രാത്രി 8 മണി വരെയാക്കി നീട്ടിക്കൊണ്ട് ഇപ്പോൾ സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. അതേ സമയം കടകൾ അഞ്ച് മണിയ്ക്ക് തന്നെ അടയ്ക്കണമെന്ന്
ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഓൺലൈൻ വഴിയുള്ള ഭക്ഷണത്തിൻറെ കൌണ്ടർ എട്ട് മണി വരെ പ്രവർത്തിപ്പിക്കാൻ കഴിയും. ഓൺലൈൻ വഴി ഭക്ഷണം വിതരണം ചെയ്യുന്ന ഓൺലൈൻ സെല്ലർമാർ ഒമ്പത് മണിയ്ക്ക് മുമ്പായി സേവനം അവസാനിപ്പിക്കണം എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്
വ്യക്തമാക്കുന്നത്. വ്യാഴാഴ്ച മാത്രം കോവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതർ കൂടുതൽ.
തമിഴ്നാട്ടിൽ 75 പേർക്കാണ് ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. ലോകത്താകമാനം കൊവിഡ് 19 മരണം 50000 കടന്നു. 9.8 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഹരിയാനയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. അംബാല സ്വദേശിയായ 67കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
ഇതിന് പുറമേ ഗുജറാത്തിലെ വഡോദരയിലും കോവിഡ് ബാധിച്ച് ഒരാൾക്ക് മരണം സംഭവിച്ചിട്ടുണ്ട്. ലോകമൊട്ടാകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒൻപതുലക്ഷം കടന്നു. 47,249 പേരാണ് അസുഖം ബാധിച്ച് മരിച്ചത്.