play-sharp-fill
കൊറോണക്കാലത്ത് തിരഞ്ഞെടുപ്പല്ല വിഷയം: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ബുക്ക് ചെയ്ത ചുവരുകൾ കോവിഡ് പ്രതിരോധത്തിന്: വ്യത്യസ്തതയുമായി പനച്ചിക്കാട്ടെ യൂത്ത് കോൺഗ്രസ്

കൊറോണക്കാലത്ത് തിരഞ്ഞെടുപ്പല്ല വിഷയം: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ബുക്ക് ചെയ്ത ചുവരുകൾ കോവിഡ് പ്രതിരോധത്തിന്: വ്യത്യസ്തതയുമായി പനച്ചിക്കാട്ടെ യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ

പനച്ചിക്കാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായ് ബുക്ക് ചെയ്തിരുന്ന ചുവരുകളിൽ
കൊറോണ പ്രതിരോധ ബോധവൽക്കരണ ചുവരെഴുത്തുകളുമായ്
യൂത്ത് കോൺഗ്രസ്സ് മാതൃക സൃഷ്ടിക്കുന്നു.

പനച്ചിക്കാട്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പു മുമ്പിൽ കണ്ട് നേരത്തെ തന്നെ വെള്ളപൂശി ബുക്ക് ചെയ്തിരുന്ന ചുവരുകളിലാണ്
കൊറോണ ബോധവത്കരണ സന്ദേശം എഴുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ കാലത്ത് സാമൂഹിക അകലവും വ്യക്തി ശുചിത്വവും ശീലമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ചുവരെഴുത്തുമായ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തെത്തിയത്.

റേഷൻ കടകൾക്കും ബാങ്കുകൾക്കും മുമ്പിൽ ഒരു മീറ്റർ മാർക്കിംഗും നടത്തി
ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

ലിബിൻ ഐസക്, നിഷാന്ത് ജേക്കബ്, ബിബിൻ രാജു, സനീഷ് രാജൻ, ബോബൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.