play-sharp-fill
മുഖ്യമന്ത്രി പറഞ്ഞത് പാഴായി: റേഷൻ കടയിൽ ഒരു മണി അരിയില്ലാതെ വടവാതൂരിൽ റേഷൻ വിതരണം മുടങ്ങി; അരി സ്റ്റോക്കെത്തിയിട്ടില്ലെന്ന് റേഷൻ കട ഉടമ; പ്രതിഷേധവുമായി ബിജെപി; താലൂക്ക് സപ്ലൈ ഓഫിസറുടെ മറുപടിയുടെ ഓഡിയോ ഇവിടെ കേൾക്കാം

മുഖ്യമന്ത്രി പറഞ്ഞത് പാഴായി: റേഷൻ കടയിൽ ഒരു മണി അരിയില്ലാതെ വടവാതൂരിൽ റേഷൻ വിതരണം മുടങ്ങി; അരി സ്റ്റോക്കെത്തിയിട്ടില്ലെന്ന് റേഷൻ കട ഉടമ; പ്രതിഷേധവുമായി ബിജെപി; താലൂക്ക് സപ്ലൈ ഓഫിസറുടെ മറുപടിയുടെ ഓഡിയോ ഇവിടെ കേൾക്കാം

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ലോക്ക് ഡൗൺ കാലത്ത് അരി വിതരണം മുടങ്ങില്ലെന്നും, ഒരാൾ പോലും പട്ടിണി കിടക്കില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് പാഴായി. ഒരു മണി അരി പോലുമില്ലാതെ അരി വിതരണം, വടവാതൂരിലെ റേഷൻ കടയിൽ അരി മുടങ്ങി. ഇതോടെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകരും രംഗത്ത് എത്തി. അരി വിതരണം മുടങ്ങിയത് സമ്മതിച്ച താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ അരി വെള്ളിയാഴ്ച ഉച്ചയോടെ എത്തിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു.

 

വടവാതൂർ ഇ.എസ്.ഐയ്ക്കു സമീപത്തെ റേഷൻ കടയിലാണ് വ്യാഴാഴ്ച അരി വിതരണം നിലച്ചത്. പ്രദേശത്ത് വീടുകലിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് അരിയും സാധനങ്ങളും വീട്ടിലേയ്ക്കു വാങ്ങി നൽകുന്നത് സേവാഭാരതിയുടെ പ്രവർത്തകരാണ്. ഇത്തരത്തിൽ അരിവാങ്ങുന്നതിനായി എത്തിയപ്പോഴാണ് അരി റേഷൻ കടകളിൽ എത്തിയിട്ടില്ലെന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ഇവർ താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരെ ബന്ധപ്പെട്ടു. ഇതോടെയാണ് വിവരം അറിഞ്ഞത്. ഒറവയ്ക്കലിലെ ഗോഡൗണിൽ നിന്നും റേഷൻ കടകളിലേയ്ക്കു അരി എത്തിക്കാൻ സാധിക്കാതെ വന്നതാണ് അരി വിതരണം തടസപ്പെട്ടതിനു കാരണമായി താലൂക്ക് സ്‌പ്ലൈ ഓഫിസ് അധികൃതർ പറയുന്നത്. ഇതേ തുടർന്നു ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തി.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാളെ ഉച്ചവരെയുള്ള അരിവിതരണം മുടങ്ങിയതായും കാർഡ് ഉടമകൾ മടങ്ങിപ്പോകണമെന്നും താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു. അൽപം പച്ചരിയും, ആട്ടയും മാത്രമാണ് ഈ റേഷൻ കടയിൽ ബാക്കിയുള്ളത്. സാധാരണക്കാരായ ജനങ്ങൾ പട്ടിണി അനുഭവിക്കുന്ന ഈ കാലത്ത് റേഷൻ വിതരണം മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കുമെന്നു ബിജെപി വിജയപുരം പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.

സർക്കാരിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും നിഷേഝധാത്മകമായ നിലപാടിൽ ബിജെപി വിജയപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണി വടവാതൂർ, മണ്ഡലം സെക്രട്ടറി ഗിരീഷ് കുമാർ സി.സി എന്നിവർ പ്രതിഷേധിച്ചു.