play-sharp-fill
പിണറായിയെ വിളിച്ചു കോൾ എടുത്തത് ഉമ്മൻചാണ്ടി: ആവശ്യം അറിയിച്ചു മലയാളി വിദ്യാർഥികൾ : ഭക്ഷണമെത്തിച്ചു നൽകി മുൻ മുഖ്യമന്ത്രി

പിണറായിയെ വിളിച്ചു കോൾ എടുത്തത് ഉമ്മൻചാണ്ടി: ആവശ്യം അറിയിച്ചു മലയാളി വിദ്യാർഥികൾ : ഭക്ഷണമെത്തിച്ചു നൽകി മുൻ മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരൂർ : ലോക്ഡൗണിനെ തുടർന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിനികൾ സഹായത്തിനായി മുഖ്യമന്ത്രിയുടെ നമ്പർ എന്ന് കരുതി വിളിച്ചത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറാണെന്ന് കരുതി പ്രതീക്ഷയോടെ വിളിച്ചപ്പോഴാണ് അപ്രതീക്ഷിതമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശബ്ദം മറുതലക്കൽ കേൾക്കുന്നത്.

 

കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ഒപ്ടോമെട്രി പരിശീലനത്തിന് എത്തിയ ആറു മലയാളി വിദ്യാർത്ഥിനികളാണ് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും ഇല്ലാതെ വലഞ്ഞത്. തുടർന്ന് ഇവർ സഹായം അഭ്യർത്ഥിച്ച് കർണാടകയിലെ മലയാളിയായ പൊതു പ്രവർത്തകൻ ഡി.കെ ബ്രിജേഷിനെ വിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബ്രിജേഷാണ് വിദ്യാർത്ഥിനികൾക്ക് ഉമ്മൻചാണ്ടിയുടെ നമ്പർ കൊടുത്തത്. മുൻമുഖ്യമന്ത്രിയുടെ നമ്പർ ആണ്, ആവശ്യമുള്ള സഹായം മുൻമുഖ്യമന്ത്രി എത്തിക്കുമെന്ന് ബ്രിജേഷ് പറഞ്ഞെങ്കിലും വിദ്യാർത്ഥിനികൾ കേട്ടത് മുഖ്യമന്ത്രിയുടെ നമ്പർ എന്നായിരുന്നു. തുടർന്നാണ് പിണറായി വിജയനെന്ന് കരുതി ഉമ്മൻചാണ്ടിയേ വളക്കുന്നത്.

എന്നാൽ ഉമ്മൻ ചാണ്ടി വിവരങ്ങൾ അന്വേഷിക്കുകയും വൈകിട്ട് അഞ്ചു മണിക്ക് ഒരാൾ വിളിക്കുമെന്നറിയിക്കുകയും ചെയ്തു. വൈകിട്ട് കൃത്യ സമയത്തു തന്നെ വിളിച്ച ആൾ കുട്ടികളുടെ ആവശ്യങ്ങൾ തിരക്കി. നാട്ടിലെത്താനുള്ള ആവശ്യവും ഭക്ഷ്യ വസ്തുക്കളില്ലാത്തതും

 

കുട്ടികൾ അറിയിച്ചതോടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, മറ്റ് അവശ്യ വസ്തുക്കളും ഉടൻ താമസ സ്ഥലത്ത് എത്തിച്ചു നൽകി.തുടർന്ന് 2 തവണ ഉമ്മൻചാണ്ടി വിദ്യാർഥിനികളെ തിരിച്ചു വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തതോടെ തിരൂർ,തൃപ്രങ്ങോട്, അരീക്കോട്, എടപ്പാൾ,

വൈരങ്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളായ സജ്‌ന, മുഹ്‌സിന, ശാമിലി, മുഫീദ, അമൃത, മുഹ്‌സിന എന്നിവർക്ക് ഏറെ ആശ്വാസവും സന്തോഷവുമായി.