സൗജന്യ റേഷൻ കോട്ടയം ജില്ലയിൽ ആദ്യ ദിനം വാങ്ങിയത് 83509 കാർഡുടമകൾ ; വിതരണം ചെയ്തത് 13906 ക്വിന്റൽ അരിയും 1582 ക്വിന്റൽ ഗോതമ്പും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങിയത്. ആദ്യ ദിനമായ ചൊവാഴ്ച മാച മാത്രം 83509 കാർഡുടമകൾ.

ജില്ലയിൽ ആകെ 514568 റേഷൻ കാർഡുടമകളാണുള്ളത് .ജില്ലയിലെ 951റേഷൻ കടകളിലൂടെ 13906 ക്വിന്റൽ അരിയും 1582 ക്വിന്റൽ ഗോതമ്പുമാണ് ചൊവ്വാഴ്ച വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെനിർദ്ദേശങ്ങൾ പാലിച്ചാണ് റേഷൻ കടകളിൽ ഭക്ഷ്യധാന്യവിതരണം നടത്തുന്നത്. ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ ക്യൂവിൽ വരാത്ത വിധമാണ് ക്രമീകരണം.

റേഷൻ കാർഡിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയാണ് വിതരണ തീയതി നിശ്ചയിച്ചിരിക്കുന്നത്.0, 1 എന്നിവയിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്കാണ്സംസ്ഥാനത്ത് ചൊവ്വനാഴ്ച സൗജന്യ റേഷൻ വിതരണം ചെയ്തത്.

അതത് ദിവസങ്ങളിൽ വാങ്ങാൻ സാധിക്കാത്തവർക്കായി അഞ്ചാംതീയതിക്ക് ശേഷം വിതരണം നടത്തും.റേഷൻ കാർഡില്ലാത്തവരിൽ നിന്ന് സത്യവാങ്ങ് മൂലം സ്വീകരിച്ച് ആധാർ നമ്പരിന്റെ അടിസ്ഥാനത്തിലായിരിക്കും അരി നൽകുക. എന്നാൽ തെറ്റായ സത്യവാങ്്മൂലം നൽകി റേഷൻ കൈപ്പറ്റുന്നവരിൽനിന്നും സാധനത്തിന്റെ കമ്പോള വിലയുടെ ഒന്നര ഇരട്ടി തുക പിഴ ഈടാക്കുന്നതിനു പുറമേ നിയമ നടപടിയും സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

റേഷൻ കാർഡില്ലാത്തവരേയും വിതരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എ. എ.വൈ, പി.എച്ച്.എച്ച്. വിഭാഗങ്ങൾക്ക് നിലവിൽ അർഹതയുള്ള വിഹിതവും പൊതു വിഭാഗത്തിൽ (സബ്‌സിഡി, നോൺ സബ്‌സിഡി ) പെട്ടവർക്ക് 15 കിലോഗ്രാം അരിയും ഈ മാസം ലഭിക്കും.15 കിലോ ഗ്രാമിൽ കൂടുതൽ ഭക്ഷ്യ ധാന്യം ലഭിക്കുന്ന നീല കാർഡുടമകൾക്ക് ഇതേ അളവിൽ ഇവ സൗജന്യമായിലഭിക്കുന്നതായിരിക്കും. സംസ്ഥാനത്ത് ബുധനാഴ്ച 02.03 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് ആയിരിക്കും സൗജന്യ റേഷൻ വിതരണം ഉണ്ടാവുക.