എം.എം ജേക്കബിന്റെ നിര്യാണത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അനുശോചിച്ചു
സ്വന്തം ലേഖകൻ
അയർക്കുന്നം: പ്രമുഖ കോൺഗ്രസ് നേതാവും മേഘാലയ മുൻ ഗവർണറുമായിരുന്ന എം.എം ജേക്കബിന്റെ നിര്യാണത്തിൽ കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് മാത്തച്ചൻ താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ കോര, റ്റി.റ്റി ശശീന്ദ്രനാഥ്,മോനിമോൾ ജയ്മോൻ,ജെയിംസ് കുന്നപ്പള്ളി,ജോയി കൊറ്റത്തിൽ, കെ.കെ രാജു,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയിസ് കൊറ്റത്തിൽ,ലിസമ്മ ബേബി,സാബു ചെറിയാൻ, ഷൈലജ റെജി,ബൈജു ചിറമറ്റം,ബിനു പാതയിൽ,വി.ജെ സെബാസ്റ്റ്യൻ, റ്റോമി തിരിയൻമാക്കൽ,ജിജി മണർകാട്,ജോസ് ആന്റണി, മറിയാമ്മ മാത്യു,ബാബു തോട്ടം തുടങ്ങിയവർ സംസാരിച്ചു.
Third Eye News Live
0