play-sharp-fill
ഹോം ക്വാറന്റൈയിനിൽ കഴിയാൻ നിർദ്ദേശം നൽകിയ യുവാവ് കഞ്ചാവുമായി പിടിയിൽ ; സംഭവം കോട്ടയം പൂഞ്ഞാറിൽ

ഹോം ക്വാറന്റൈയിനിൽ കഴിയാൻ നിർദ്ദേശം നൽകിയ യുവാവ് കഞ്ചാവുമായി പിടിയിൽ ; സംഭവം കോട്ടയം പൂഞ്ഞാറിൽ

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോം ക്വാറന്റൈയിൻ നിർദ്ദേശം നൽകിയിരുന്ന യുവാവ് എക്‌സൈസ് പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറയിൽ ക്വാറന്റൈയിൽ നിർദ്ദേശം നൽകിയ യുവാവ്ണ് പിടിയിലായത്.

ഹോം ക്വാറന്റൈയിൽ നിർദ്ദേശം ലംഘിച്ച് യുവാവ് സുഹൃത്തുക്കൾക്കൊപ്പം കറക്കവും ലഹരി ഉപയോഗവുമായിരുന്നു. തിടനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഒരു വീട്ടിൽ പോവുകയും നിയമവിരുദ്ധ ലഹരി ഉപയോഗത്തിൽ ഏർപ്പെടുകയും ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി എക്‌സൈസ് ഇൻസ്‌പെക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം എക്‌സൈസിന്റെ നടപടിക്രമങ്ങൾക്കു ശേഷം യുവാവിനോടും, ഒപ്പമിരുന്ന് ലഹരിയുപയോഗിച്ച നാലു സുഹൃത്തുക്കളോടും അടുത്ത സമ്പർക്കത്തിൽ വന്ന കുടുംബാംഗങ്ങൾ , മറ്റുള്ളവർ, ഇയാൾ പോയ തിടനാട് പഞ്ചായത്തിലെ കുടുംബാംഗങ്ങൾ എന്നിവരോടും ക്വാറന്റൈനിൽ പോകാൻ കർശന നിർദേശം നൽകിയതായും മെഡിക്കൽ ഓഫീസർ അറിയിച്ചു.

തിടനാട്ടിലെ ഒരു വീട്ടിൽ ലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എക്‌സൈസ് സ്ഥലത്തെത്തിയത്.എക്‌സൈസ് എത്തിയതോടെ സംഘം ഓടി രക്ഷപെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൂഞ്ഞാറുകാരനായ യുവാവിനെ കണ്ടെത്തിയത്.

അയൽ സംസ്ഥാനത്തായിരുന്ന യുവാവ് ഹോം ക്വാറന്റൈയിൻ പീരിയഡ് കഴിഞ്ഞുവെന്നാണ് പറഞ്ഞതെങ്കിലും അന്വേഷണത്തിൽ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി.ഇവർ ലഹരി ഉപയോഗത്തിന് ഒത്തുകൂടിയതാണെന്നാണ് നിഗമനം. എന്നാൽ ലഹരി കണ്ടെത്താത്തതിനാൽ എക്‌സൈസ് കേസെടുത്തിട്ടില്ല. അതേസമയം ക്വാറന്റൈയിൻ നടപടി ശക്തമാക്കായിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ക്വാറന്റൈയിൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ രണ്ടു വർഷം തടവും 10000 രൂപ പിഴയും ചുമത്താൻ നിയമമുണ്ട്.