play-sharp-fill
ഭക്ഷണമില്ലെന്ന പേടി വേണ്ട കോട്ടയം നഗരത്തിൽ ഇനി അഭയമുണ്ട്..! 24 മണിക്കൂറും സൗജന്യ ഭക്ഷണവുമായി സിപിഎമ്മിന്റെ അഭയം ചാരിറ്റബിൾ സൊസൈറ്റി

ഭക്ഷണമില്ലെന്ന പേടി വേണ്ട കോട്ടയം നഗരത്തിൽ ഇനി അഭയമുണ്ട്..! 24 മണിക്കൂറും സൗജന്യ ഭക്ഷണവുമായി സിപിഎമ്മിന്റെ അഭയം ചാരിറ്റബിൾ സൊസൈറ്റി

സ്വന്തം ലേഖകൻ

കോട്ടയം: ഭക്ഷണമില്ലാതെ ആരും പട്ടിണികിടക്കില്ലെന്ന് ഉറപ്പാക്കാൻ ഹോട്ടലുമായി അഭയം ചാരിറ്റബിൾ സൊസൈറ്റി കോട്ടയത്ത് ജനകീയ ഹോട്ടൽ പ്രവർത്തിപ്പിച്ചു തുടങ്ങി.

കോട്ടയം തിരുനക്കര ക്ഷേത്രത്തിന് മുമ്പിലുള്ള ബസന്ത് ഹോട്ടലാണ് അഭയത്തിന്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടലായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 കേന്ദ്രങ്ങളിൽ ജനകീയ ഹോട്ടലാണ് ആരംഭിക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും ഭക്ഷണം വാങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നവർക്കും സൗജന്യമായി ഇതിന്റെ പ്രയോജനം ലഭിക്കും. അഭയത്തിന്റെ വളണ്ടിയർമാർ ആവശ്യക്കാർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകും.

മെഡിക്കൽ കോളേജിൽ ഐസോലേഷനിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും മൂന്നു നേരം ഭക്ഷണം സൗജന്യമായി എത്തിച്ചു നൽകി തുടങ്ങി. മെഡിക്കൽ കോളേജിൽ കരുണ ഹോട്ടലാണ് ജനകീല ഹോട്ടലായി പ്രവർത്തിക്കുന്നത്.

മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ലോക്ക് ഡൗൺ തീരുന്നതുവരെ സൗജന്യ ഭക്ഷണം ലഭ്യമാകും.

കോട്ടയത്ത് നടന്ന പരിപാടി അഭയം ഉപദേശകസമിതി ചെയർമാൻ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഫാ.മൈക്കിൽ ജോസഫ് വെട്ടിക്കാട്ട്, ഉപദേശകസമിതി അംഗങ്ങൾ ആയ ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ്, കെ ആർ അജയ്, വി പി ടിന്റു, ഏരിയാ ചെയർമാൻ ബി ശശികുമാർ, കൺവീനർ സി എൻ സത്യനേശൻ തുടങ്ങിയവർ പങ്കെടുത്തു.

ഭക്ഷണം ലഭിക്കാൻ ബന്ധപ്പെടേണ്ട നമ്പർ ഫോൺ: 9446030312, 9447246682