play-sharp-fill
ഈ മനുഷ്യനെ കുറച്ച് കാലത്തേക്ക് കുറേ സംസ്ഥാനങ്ങളുടെ അധിക ചുമതല കൊടുക്കാൻ പറ്റുമോ…? മുഖ്യമന്ത്രിയെ പ്രശംസിച്ച് ജന്മനാ പിണറായി വിരുദ്ധനായ ഡൽഹി മലയാളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

ഈ മനുഷ്യനെ കുറച്ച് കാലത്തേക്ക് കുറേ സംസ്ഥാനങ്ങളുടെ അധിക ചുമതല കൊടുക്കാൻ പറ്റുമോ…? മുഖ്യമന്ത്രിയെ പ്രശംസിച്ച് ജന്മനാ പിണറായി വിരുദ്ധനായ ഡൽഹി മലയാളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

തൃശൂർ : കൊറോണക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നടപടികളും മുൻകരുതലുകളും രാജ്യത്തിനകത്തും പുറത്തും ഏറെ ചർച്ചാ വിഷയമായ ഒന്നാണ്. ഇടതുപക്ഷ വിരുദ്ധരായ ജനങ്ങളും മുഖ്യന്ത്രിയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ജന്മനാ പിണറായി വിരുദ്ധൻ എന്ന് പലരും ആക്ഷേപിക്കുന്ന ഡൽഹി മലയാളിയായ ശശിധരൻ മുകമി മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികളെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ജൻമനാൽ പിണറായി വിരുദ്ധൻ’ എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയൻ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയിൽ വിമർശിച്ചിട്ടുള്ളതുകൊണ്ടാണത്. ലോകമാകെ വിറങ്ങലിച്ചു നിൽക്കുന്ന ഈ കൊറോണ താണ്ഡവകാലത്ത് ഏറ്റവുമധികം ആത്മബലത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഭൂപടത്തിൽ അടയാളപ്പെടുത്തുമ്പോൾ ആ പ്രദേശത്തിന് കേരളത്തിന്റെ രൂപമുണ്ടാകുന്നുവെങ്കിൽ അതിനു കാരണം പിണറായി വിജയനെന്ന ഒരു ഭരണാധിപന്റെ നേതൃത്വഗുണമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ശശിധരൻ മുകമിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജൻമനാൽ പിണറായി വിരുദ്ധൻ’ എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയൻ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയിൽ വിമർശിച്ചിട്ടുള്ളതുകൊണ്ടാണത്. അടുത്ത കാലത്ത് അലൻ താഹ വിഷയത്തിലടക്കം അദ്ദേഹത്തിന്റെ നിലപാടിനെ ഞാൻ വിമർശിച്ചിട്ടുണ്ട്. ശരി എന്ന് തോന്നുന്നതിനെ ശരി എന്നും തെറ്റെന്ന് തോന്നുന്നതിനെ തെറ്റെന്നും വിളിച്ചു പറയാൻ ശീലിച്ചതുകൊണ്ടാണ് അത്തരത്തിൽ ഇടപെടുന്നത്.

പ്രളയകാലത്ത് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിന്റെ നേതൃത്വപരമായ ഇടപെടൽ ലോകത്തിന് തന്നെ മാതൃകയായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ, ജനങ്ങളോടും നാടിനോടും അദ്ദേഹം കാട്ടിയ കരുതലും ജാഗ്രതയും എടുത്തു പറഞ്ഞ് പ്രശംസിക്കാനും നമ്മളാരും മടിച്ചിട്ടില്ല.

ലോകമാകെ വിറങ്ങലിച്ചു നിൽക്കുന്ന ഈ കൊറോണ താണ്ഡവകാലത്ത് ഏറ്റവുമധികം ആത്മബലത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഭൂപടത്തിൽ അടയാളപ്പെടുത്തുമ്‌ബോൾ ആ പ്രദേശത്തിന് കേരളത്തിന്റെ രൂപമുണ്ടാകുന്നുവെങ്കിൽ അതിനു കാരണം പിണറായി വിജയനെന്ന ഒരു ഭരണാധിപന്റെ നേതൃത്വഗുണമാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഉണ്ടാവില്ല. സത്യമതാണ്.

കേരളം വിട്ട് ജീവിക്കുന്ന എന്റെ ഈ Stay Home ദിനങ്ങളിൽ കേരളാ മുഖ്യമന്ത്രിയുടെ ഓരോ പത്ര സമ്മേളനങ്ങളും അത്രമേൽ ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. ഇന്ത്യയുടെ തലസ്ഥാന നഗരത്തിൽ ജീവിക്കുന്ന എനിക്ക് വസ്തുനിഷ്ഠ സാഹചര്യത്തെ വിലയിരുത്തുമ്പോൾ തോന്നിപ്പോകുന്നത് ഇത്രമാത്രമാണ്. ഈ മനുഷ്യനെ കുറച്ചു നാളത്തേക്ക് താൽക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാൻ കഴിയുമോ ?

ഇന്നലത്തെ പത്ര സമ്മേളനത്തിൽ, ഈ നാട്ടിൽ ഒരു മനുഷ്യനും പട്ടിണി കിടക്കാൻ ഇടവരരുത് എന്ന അദ്ദേഹത്തിന്റെ ഒരൊറ്റ വാചകം മതി അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ അടയാളപ്പെടുത്താൻ. അത് വെറുതെ പറയുക മാത്രമായിരുന്നില്ല, പ്രാവർത്തികമാക്കാനുള്ള മുഴുവൻ കർമ്മപദ്ധതികളും അദ്ദേഹം വിവരിക്കുകയുമുണ്ടായി.

ആപത്ത് കാലത്ത് ഒരു നാടിനെ മുഴുവൻ തന്നോട് ചേർത്തു പിടിക്കുന്ന ഈ ഭരണാധികാരിയെ ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് നെഞ്ചോടൊന്ന് ചേർത്തു പിടിക്കുക ?

മലയാളിയായി ജനിച്ചതിൽ അഭിമാനിക്കുന്നു. വിചാരങ്ങളുടെ നെറുകയിലെന്നും ചോരച്ചുവപ്പുള്ള കൊടിയടയാളം ചൂടാൻ കഴിഞ്ഞതിൽ അതിലേറെ അഭിമാനിക്കുന്നു.