video
play-sharp-fill

എന്നാ ചേട്ടൻ ഡിജിപിയെ ഇപ്പോൾ തന്നെ വിളിക്ക്, എന്നിട്ട് പോയാൽ മതി…! ഗുളിക കൊടുക്കാൻ കൊച്ചിയിൽ നിന്നും കോട്ടയത്തേക്ക് പോയ ഡിജിപിയുടെ ‘ബന്ധു’വിനെ കണക്കിന് ശ്വാസിച്ച് പൊലീസ്

എന്നാ ചേട്ടൻ ഡിജിപിയെ ഇപ്പോൾ തന്നെ വിളിക്ക്, എന്നിട്ട് പോയാൽ മതി…! ഗുളിക കൊടുക്കാൻ കൊച്ചിയിൽ നിന്നും കോട്ടയത്തേക്ക് പോയ ഡിജിപിയുടെ ‘ബന്ധു’വിനെ കണക്കിന് ശ്വാസിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ ഭീതിയിൽ രാജ്യം മുഴുവനും പരിഭ്രാന്തിയിലാണ്. ആവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തേക്ക് അനുവാദമില്ല. എന്നാൽ ലോക്ഡൗൺ കാലത്തു രാവും പകലും കാവൽ നിൽക്കുന്ന പൊലീസിനോട് പറയുന്നത് നട്ടാൽ കിളിർക്കാത്ത നുണകളാണ്.

നേരെന്നു തോന്നുന്ന, ‘കരളലിയിക്കുന്ന’ ആ കള്ളങ്ങൾ കേട്ടാൽ ഒരേ സമയം ചിരിക്കണോ കരയാണോ എന്ന ആലോചനയിലാണ് പൊലീസും. പൊലീസുകാർക്ക് വേണ്ടി മാത്രമാണോ ഈ ലോക്ഡൗൺ എന്ന് പോലും വെറുതെയെങ്കിലും ചിന്തിച്ചുപോകും. അത്തരത്തിലുള്ള ചില സംഭവങ്ങളാണ് ലോക്ക് ഡൗൺ ദിവസങ്ങളിൽ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്പൂണിത്തുറയിൽ വച്ച് പൊലീസിന് മുന്നിൽപ്പെട്ട വ്യക്തി പതിവ് നുണകളിൽ നിന്ന് വ്യത്യസ്തമായ നുണകളാണ് അവതരിപ്പിച്ചത്. സ്‌കൂട്ടറിൽ എത്തിയ യുവാവ് ആദ്യം പറഞ്ഞത്, ഫോർട്ട്‌കൊച്ചിയിൽ നിന്നു കോട്ടയം വരെ പോവുകയാണെന്നാണ്. സുഹൃത്തിന്റെ അമ്മയ്ക്ക് പ്രഷറിന്റെ ഒരു സ്ട്രിപ് ഗുളിക കൊടുക്കണം. ഒരു സ്ട്രിപ് ഗുളിക കൊടുക്കാൻ വേണ്ടി സ്‌കൂട്ടറിൽ കോട്ടയം വരെയോ എന്നു ചോദിച്ചപ്പോൾ, ‘ഞാൻ ഡിജിപിയുടെ അടുത്ത ആളായി യുവാവ്.

എന്നാൽ യുവാവ് പറഞ്ഞതിൽ പന്തികേടു തോന്നിയ പൊലീസുകാർ ‘എങ്കിൽ ചേട്ടൻ ഡിജിപിയെ ഇപ്പോൾ തന്നെ വിളിക്ക്, എന്നിട്ടു പോയാൽമതി’ എന്നായി. അര മണിക്കൂറിനിടെ യുവാവ് പലരെയും വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, ‘ഡിജിപി’യെ കിട്ടാത്തതു കൊണ്ടാകണം,ഒരക്ഷരം മിണ്ടാതെ വന്ന വഴിയേ തിരിച്ചു പോവുകയാണ് ഉണ്ടായത്.

സമ്പൂർണ ലോക്ഡൗൺ ദിവസങ്ങൾ പിന്നിട്ടിട്ടും പലരും ഗൗരവത്തിലെടുത്തിട്ടില്ലെന്നതു തലവേദനയുണ്ടാക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.