play-sharp-fill
ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക സങ്കീർണം: പ്രമുഖ രാഷ്ട്രീയനേതാക്കളുമായും അടുത്ത് ഇടപഴകിയിരുന്നതായി സൂചന

ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക സങ്കീർണം: പ്രമുഖ രാഷ്ട്രീയനേതാക്കളുമായും അടുത്ത് ഇടപഴകിയിരുന്നതായി സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക സങ്കീർണമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ .നിരീക്ഷണത്തിലാകുന്നതുവരെ ഇദ്ദേഹം പല പ്രമുഖ രാഷ്ട്രീയനേതാക്കളുമായും അടുത്ത് ഇടപഴകിയിരുന്നതായാണ് സൂചന.

 

കോൺഗ്രസ് നേതാവ് വിദേശത്ത് പോയിട്ടില്ല. രോഗം ആരിൽ നിന്ന് പകർന്നുവെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.കോൺഗ്രസ് നേതാവിന് ആരിൽ നിന്ന് രോഗം പടർന്നുവെന്ന് കണ്ടുപിടിക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് വലിയ തലവേദനയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നേതാവിന്റെ വീട്ടിൽ വിദേശത്ത് നിന്ന് വന്നവരുമില്ല. ഇദ്ദേഹം വിദേശത്ത് പോയിട്ടുമില്ല. നിരീക്ഷണത്തിലാകുന്നതിന് മുമ്പ് ഷോളയൂർ, പാലക്കാട്, പെരുമ്പാവൂർ, ആലുവ, മൂന്നാർ, മറയൂർ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്നുവെന്ന കണ്ടെത്തി. ഇദ്ദേഹം നിയമസഭയിൽ പോയി ഭരണ പ്രതിപക്ഷ അംഗങ്ങളെ കാണുകയും ചെയ്തു.

 

മാർച്ച് 14 വരെയുള്ള പാർട്ടി പരിപാടികളിൽ ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. മാർച്ച് 15നാണ് ഇടുക്കിയിലെ കോൺഗ്രസ് നേതാവിന് പനി പിടിച്ചത്. നേതാവുമായി സമ്പർക്കം പുലർത്തിയവരിൽ പലരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

 

ഇതിനിടെ ചെറുതോണായിലുള്ള മുസ്ലീം പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തായും ആരോഗ്യവകുപ്പ് കണ്ടെത്തി. കോൺഗ്രസിന്റെ തൊഴിലാളി പോഷകസംഘടന നേതാവായ ഇദ്ദേഹം അടക്കമുള്ളവർ ചേർന്ന് ഫെബ്രുവരി 13 മുതൽ മാർച്ച് 9 വരെ സംസ്ഥാന ജാഥ സംഘടിപ്പിച്ചിരുന്നു.