play-sharp-fill
കൊറോണ ലോക്ക് ഡൗൺ: മണിപ്പുഴയിലെ റോഡരികിൽ താമസിക്കുന്ന ആന്ധ്രകുടുംബത്തിന് കൈത്താങ്ങുമായി ഡി.വൈ.എഫ്.ഐ: ബ്രേക്ക് ദി ചെയിൻ കാലത്തും കാരുണ്യത്തിന്റെ കണ്ണിമുറിയാതെ യുവ സഖാക്കൾ; വരും ദിവസങ്ങളിലും ഭക്ഷണവും വെള്ളവും നൽകുമെന്നു മണിപ്പുഴയിലെ സഖാക്കളുടെ ഉറപ്പ്

കൊറോണ ലോക്ക് ഡൗൺ: മണിപ്പുഴയിലെ റോഡരികിൽ താമസിക്കുന്ന ആന്ധ്രകുടുംബത്തിന് കൈത്താങ്ങുമായി ഡി.വൈ.എഫ്.ഐ: ബ്രേക്ക് ദി ചെയിൻ കാലത്തും കാരുണ്യത്തിന്റെ കണ്ണിമുറിയാതെ യുവ സഖാക്കൾ; വരും ദിവസങ്ങളിലും ഭക്ഷണവും വെള്ളവും നൽകുമെന്നു മണിപ്പുഴയിലെ സഖാക്കളുടെ ഉറപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളി കുടുംബത്തിന് ആശ്വാസമായി ഡിവൈ.എഫ്.ഐ..! ഗർഭിണിയും കുട്ടികളും അടങ്ങിയ കുടുംബത്തിന് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയാണ് ഡിവൈ.എഫ്.ഐയുടെ യുവ സഖാക്കൾ മാതൃകയായായത്.

ബ്രേക്ക് ദി ചെയിൻ കാലത്തും, കരുണയുടെ കണ്ണിമുറിയാതെ കാത്തിരിക്കുകയാണ് മണിപ്പുഴയിലെ യുവ സഖാക്കൾ. തേർഡ് ഐ ന്യൂസ് ലൈവ് ഇവരുടെ കഷ്ടപ്പാടിന്റെ കഥ പുറത്തു വിട്ടതിനു പിന്നാലെയാണ്, വാർത്ത കണ്ട് പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി റോഡിൽ നാലുവരിപ്പാത്തയിലെ മണിപ്പുഴ ജംഗ്ഷനിലെ റോഡരികിലെ പുറംമ്പോക്കിൽ ആന്ധ്രയിൽ നിന്നുള്ള കുടുംബം കഴിയുന്നതായി മണിക്കൂറുകൾക്കു മുൻപു മാത്രമാണ് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടത്. വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ തന്നെ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രശ്‌നത്തിൽ ഇടപെടുകയും ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകുകയുമായിരുന്നു. കഴിക്കാൻ ഭക്ഷണവും കുടിക്കാൻ വെള്ളവും ഇവർക്കു എത്തിച്ചു നൽകി.

കോട്ടയം നഗരത്തിലും, മണിപ്പുഴ, മറിയപ്പള്ളി, നാട്ടകം പ്രദേശങ്ങളിലും ഒറ്റപ്പെട്ടും അലഞ്ഞു തിരിഞ്ഞും നടക്കുന്നവർക്കും ഭക്ഷണവും വെള്ളവും അടക്കമുള്ളവ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒരുക്കി നൽകുന്നുണ്ട്. കോട്ടയം നഗരത്തിൽ തെരുവിൽ കഴിയുന്നവർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭക്ഷണം നൽകുന്നുണ്ട്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജി മോൻ, ഡി.വൈ.എഫ്.ഐ നാട്ടകം മേഖലാ സെക്രട്ടറി ആന്റണി നോമി മാത്യു, മേഖല പ്രസിഡന്റ് ജിഷ്ണു, മേഖലാ ട്രഷറർ വിഷ്ണു ഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയത്.

തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയും പ്രശ്‌നത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.