അളിയൻ മരിച്ചു സാറേ.., നമ്പർ വാങ്ങി മരണവീട്ടിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് പരേതൻ ; അവസാനം യുവാവും ബുദ്ധി ഉപദേശിച്ച ഓട്ടോറിക്ഷാ ഡ്രൈവറും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: കൊറോണ വ്യാപനം തടയാൻ സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ മരണവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരത്ത് നിന്നു ഒട്ടോറിക്ഷയിൽ താമരക്കുളത്തേക്ക് പോയ യുവാവാണ് പിടിയിലായത്.
അളിയൻ മരിച്ചെന്ന് പറഞ്ഞ് പൊലീസിന് സത്യവാങ് മൂലം നൽകിയായിരുന്നു യാത്ര. ഡ്രൈവറും യുവാവുമാണ് ഒട്ടോയിലുണ്ടായിരുന്നത്. എന്നാൽ യുവാവ് പറഞ്ഞതിൽ സംശയം തോന്നിയ പൊലീസുകാർ ‘മരണ’ വീട്ടിലെ നമ്പർ വാങ്ങി വിളിച്ചപ്പോഴാണ് യുവാവിന്റെ കള്ളം പൊളിഞ്ഞത്. പൊലീസിന്റെ ഫോൺ എടുത്തത് മരിച്ചെന്ന് പറഞ്ഞ അളിയൻ തന്നെയായിരുന്നു. സ്വന്തം മരണവിവരം കേട്ടതോടെ ഇയാൾ ഞെട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിനെതിരെയും ബുദ്ധി ഉപദേശിച്ച തിരുവനന്തപുരം ആനയറ സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവർ ശ്രീപാലിന് (40) എതിരെയും കേസ് എടുത്തിട്ടുണ്ട്.
Third Eye News Live
0
Tags :