ലോക്ക് ഡൗൺ: മദ്യശാലകൾ അടച്ചത് സാമൂഹ്യപ്രശ്നത്തിലേക്ക് വഴി വയ്ക്കുമോന്ന് ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ പ്രവർത്തകർ ; നാല് പേർ ഡി അഡിക്ഷൻ സെന്ററിലെന്ന് മന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യശാലകൾ അടച്ചത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മദ്യം ലഭിക്കാത്തത് കോവിഡിനേക്കാൾ വലിയ ആരോഗ്യപ്രശ്നമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഇന്ന് രാവിലെ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പൂർണ്ണ ലോക്ക് ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബാറുകളും ബിവേറജസ് ഔട്ട്‌ലെറ്റുകൾ മുഴുവനും അടച്ച ിടേണ്ടി വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ മദ്യം പൂർണമായും ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ . ഇത് പുതിയ സാമൂഹ്യപ്രശ്നത്തിലേക്ക് ഇത് നയിക്കുമോയെന്ന് സംശയമുണ്ടെന്നും ഈ ആശങ്ക ആരോഗ്യ പ്രവർത്തകർ പങ്കുവെച്ചതായും കടകംപള്ളി കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടകം നാല് പേരെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയതായും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.