കോട്ടയം കൊറോണയെ പ്രതിരോധിക്കുന്നു : ഇന്ന് പോസിറ്റീവ് ഫലങ്ങൾ ഇല്ല : ജില്ലയിലെ ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ ഇന്നു മാത്രം സന്ദർശിച്ചത് 1537 വീടുകൾ
സ്വന്തം ലേഖകൻ
കോട്ടയം: രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തു വന്നപ്പോൾ ജില്ലയിൽ ഇതുവരെ മൂന്നു കേസുകൾ പോസിറ്റീവ് . ഇന്നു ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടത് ഓരാൾ ആണ്. ജില്ലയിൽ കർശന നിയന്ത്രണം തുടരുകയാണ്.
കൊറോണ – കോട്ടയം ജില്ലയിലെ ഇന്നത്തെ (25-3-20) വിശദവിവരങ്ങൾ…………..
Whatsapp Group 1 | Whatsapp Group 2 |Telegram Group
1.ജില്ലയിൽ ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ – 1
2.ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ – 0
3.ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ – 7
(അഞ്ചു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ കോട്ടയം ജനറൽ ആശുപത്രിയിലും)
4.ഇന്ന് ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ – 277
5.ഹോം ക്വാറന്റയിനിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ – 0
6.ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ – 2688
7.ജില്ലയിൽ ഇതുവരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ – 207
8.പോസിറ്റീവ് – 3
9.നെഗറ്റീവ് – 176
10.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ – 25
11. നിരാകരിച്ച സാമ്പിളുകൾ – 3
12.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ – 6
13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്) – 21
14. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ – 123
15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ – 0
16. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവർ – 0
17.കൺട്രോൾ റൂമിൽ ഇന്ന് വിളിച്ചവർ – 74
18.കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ – 1632
19. ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ഇന്ന് ബന്ധപ്പെട്ടവർ – 50
20. ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ – 309
21. ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് സന്ദർശിച്ച വീടുകൾ – 1537