play-sharp-fill
വീട്ടിലെത്താതെ തെരുവുകളിൽ കഴിയുന്നവരുണ്ട് ; അവർക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനും ഉള്ള സൗകര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം : മുഖ്യമന്ത്രി പിണറായി വിജയൻ

വീട്ടിലെത്താതെ തെരുവുകളിൽ കഴിയുന്നവരുണ്ട് ; അവർക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനും ഉള്ള സൗകര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം : മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം :കേരളത്തിലെ ഓരോ പ്രദേശത്തും വീട്ടിലെത്താതെ തെരുവുകളിൽ കഴിയുന്ന ഒട്ടേറെപ്പേരുണ്ട്. തെരുവുകളിൽ കഴിയുന്ന അത്തരം ആളുകൾക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനുമുള്ള സൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോക്ക് ഡൗൺ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഉണ്ടാവും. നിത്യവൃത്തി ചെയ്തു ഉപജീവനം കണ്ടെത്തി ജീവിക്കുന്നവരും പ്രായമായമാരും ഭിന്നശേഷിക്കാരും മാത്രമുള്ള കുടുംബങ്ങൾക്കും സഹായം ആവശ്യമാണ്. നിത്യവൃത്തിക്ക് വഴിയില്ലാത്ത കുടുംബങ്ങളുടേയും വീടുകളുടേയും വിവരങ്ങൾ വാർഡ്തലസമിതി ശേഖരിക്കണം. അവർക്ക് വേണ്ട ഭക്ഷണവും മരുന്നും മറ്റു സഹായങ്ങളും എത്തിച്ചു കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാദേശികമായി കടകളിൽ ഭക്ഷ്യധാന്യങ്ങളുണ്ടോ എന്ന കാര്യം കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് കാസർകോട്ടെ എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുക മാത്രമല്ല മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസിംലിഗ് ഏർപ്പെടുത്തുകയും വേണമെന്നും പറഞ്ഞു.