പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ നാവ് കടിച്ചുമുറിച്ച് വയോധിക ; നാവിന് ഗുരുതര പരുക്കേറ്റ യുവാവിനെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിച്ചു; സംഭവം ജനത കർഫ്യൂ ദിനത്തിൽ
സ്വന്തം ലേഖകൻ
ജൽപൈഗുരി: വീട്ടിൽ അതിക്രമിച്ചു കയറിയ 65കാരിയെ പീഡിപ്പിക്കാൻ ശ്രമം. പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ചതോടെ ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെട്ടു.ജനത കർഫ്യൂ ദിനത്തി ജൽപൈഗുരി ടൗണിന് സമീപമാണ് സംഭവം.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് ആ പ്രദേശത്ത് തന്നെയുള്ള റോക്കി മുഹമ്മദ് ഛോട്ടു മുഹമ്മദ് എന്നിവർ ചേർന്നാണ് പഹർപൂരിലെ സ്ത്രീയുടെ വീട്ടിൽ കയറി ബലാത്സംഗത്തിന് ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ സ്ത്രീ ഉടനെ തിരിച്ച് അക്രമിക്കുകയും ഉടനെ നിലവിളിച്ച് ആളെ കൂട്ടാൻ ശ്രമിച്ചു. ഇതു താടയാൻ അക്രികൾ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ റോക്കി മുഹമ്മദിന്റെ നാവ് കടിച്ചു മുറിച്ചത്. നിലവിളികൾക്കിടയിൽ ഛോട്ടു ഓടിപ്പോയി. റോക്കിയെ ജൽപൈഗുരി സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
റോക്കിയെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും മാറ്റി.രണ്ടു പേരും നാട്ടിലെ വലിയ അക്രമകാരികളാണെന്ന് ആ പഞ്ചായത്തംഗം വ്യക്തമാക്കി. അതേസമയം പൊലീസ് കേസന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല.