സ്വന്തം ലേഖകൻ
വയനാട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് കണക്കിലെടുക്കാതെ ഹോട്ടൽ തുറന്ന ഉടമ പൊലീസ് പിടിയിൽ. വയനാട് വൈത്തരിയിലാണ് സംഭവം.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് ഹോട്ടൽ തുറന്ന ഉടമ നിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറസ് വ്യാപനം തടയുന്നതിനായി വയനാട്ടിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതിർത്തിയിൽ വാഹനങ്ങളിൽ എത്തുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് വിട്ടയയ്ക്കുന്നത്. ആളുകൾ കൂട്ടം കൂടരുതെന്നും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.