കൊറോണക്കാലത്തും ലഹരി വിൽപ്പന സജീവം: ചിങ്ങവനത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ എന്ന മഹാമാരിയിൽ പേടിച്ച് നാടെങ്ങും പ്രതിരോധം തീർക്കുമ്പോൾ ലഹരി വിൽപ്പന സജീവമാകുന്നു. കുറിച്ചി മലകുന്നം പ്ലാമൂട് ഭാഗത്തു സുകുമാരാനെ(97) യാണ് നിരോധിത ഉത്പന്നമായ ഹാൻസ് വിൽപ്പന നടത്തിയതിന് പിടിയിലായത്. ഇയാളുടെ കടയിൽ ലഹരി ഉത്പന്നം വിൽക്കുന്നതായി രഹസ്യ വിവരം കിട്ടയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
തമിഴ്‌നാട്ടിൽ നിന്നും മൂന്നു രൂപയ്ക്ക് ലഭിക്കുന്ന സാധനം ഇവിടെ അമ്പത് രൂപയ്ക്കാണ് വിൽക്കുന്നത്. വൈറസ് ഏതു രീതിയിലും പടരുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് യാതൊരു സുരക്ഷിതത്വവുമില്ല ലഹരി വിൽപ്പന.ലഹരി ഉത്പന്നം വാങ്ങുവാനായി നിരവധി പേരാണ് ഇവിടെ വന്നു പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടം കൂട്ടരുത് എന്ന നിർദേശങ്ങൾ എല്ലാം ഉള്ളപ്പോഴാണ് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി ലഹരി വിൽപ്പന സജീവമായത്.ഇതിനെ നാട്ടുകാർ പരാതി ഉന്നയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്.
ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫീസ് ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ വനിത സ്‌റ്റേഷൻ എസ്.ഐ ഷെറിൻ, എ.എസ്.ഐ ജീമോൻ, സി.പി.ഓ വൈശാഖ്, എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.