സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കൊറോണക്കാലത്ത് ചുമ്മാ നാടുകാണാൻ ഇറങ്ങിയാൽ തലോടലിന് പകരം തല്ല് ഉറപ്പ് : അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടികളുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർഗോഡ്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരോധമാജ്ഞയും പ്രഖ്യാപിച്ച കാസർകോട് ജില്ലയിൽ കൊറോണക്കാലത്ത് ചുമ്മാ നാട് കാണാൻ ഇറങ്ങിയാൽ
തലോടലിനു പകരം തല്ല് വരും. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടിയുമായി പൊലീസ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.

സംസ്ഥാനത്തെ അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതൽ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളിൽ ഇറങ്ങിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാതൊരു വിധ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടൽ നടപ്പാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. മതിയായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. അവശ്യസർവീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആൾക്കാർക്ക് പൊലീസ് പ്രത്യേക പാസ് നൽകും. ഈ പാസ് കൈവശം ഇല്ലാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് പൊലീസ് മീഡിയ സെൽ ഡെപ്യൂട്ടി ഡയർക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.