play-sharp-fill
പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കും: വാഹനങ്ങൾ തടയും; പമ്പുകൾ അടയ്ക്കും; ആളുകളെ പരിഭ്രാന്തിയിലാക്കാൻ നുണപ്രചാരണവുമായി സോഷ്യൽമീഡിയ സാമൂഹ്യ വിരുദ്ധർ; നട്ടാൽക്കുരുക്കാത്ത നുണപറഞ്ഞാൽ ചുട്ട പെടകിട്ടുമെന്നു സൈബർ സെൽ

പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കും: വാഹനങ്ങൾ തടയും; പമ്പുകൾ അടയ്ക്കും; ആളുകളെ പരിഭ്രാന്തിയിലാക്കാൻ നുണപ്രചാരണവുമായി സോഷ്യൽമീഡിയ സാമൂഹ്യ വിരുദ്ധർ; നട്ടാൽക്കുരുക്കാത്ത നുണപറഞ്ഞാൽ ചുട്ട പെടകിട്ടുമെന്നു സൈബർ സെൽ

സ്വന്തം ലേഖകൻ

കൊച്ചി: പ്രളയം വന്നാലും നിപ്പ വന്നാലും കൊറോണ വന്നാലും നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്തിറങ്ങി നാട്ടുകാരെ പരിഭ്രാന്തരാക്കുന്ന സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടിയുമായി കേരള പൊലീസിലെ സൈബർ സെൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പിൻതുണ നൽകുകയും ചെയ്ത ജനതാ കർഫ്യൂവിന്റെ വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ അമ്മാവൻമാർ നടത്തുന്നത്.

ഞായറാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ വീട്ടിനുള്ളിൽ തന്നെ ഇരിക്കാനാണ് ജനങ്ങളോടു ആഹ്വാനം നൽകിയിരിക്കുന്നത്. കൊറോണ രോഗബാധിതർ മുക്തി നേടുന്നുണ്ടെങ്കിലും മരണ നിരക്കുമായുള്ള കണക്കുകൾ തട്ടിച്ചു നോക്കുമ്പോൾ ഈ സംഖ്യ ആശാവഹമല്ല. കോവിഡിനെ തടയാൻ രാജ്യം ഇതുവരെ ചെയ്തത് നിർദ്ദേശിത നിയന്ത്രണങ്ങളായിരുന്നു. ജനതാ കർഫ്യൂവും അതിന്റെ ഭാഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ മറവിലാണ് വ്യാജ പ്രചരണങ്ങൾ. ജനതാ കർഫ്യൂവിന് നിരത്തിലിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പമ്പുകൾ അടച്ചിടുമെന്നും തുടങ്ങി പലവിധ വ്യാജസന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. വ്യാജ പ്രചരണങ്ങൾ ചില സാമൂഹ്യവിരുദ്ധർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേരളാ പൊലീസ് അറിയിച്ചു. കോവിഡ്ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ജനങ്ങൾ പുറത്തിറങ്ങാതെ പരമാവധി സ്വയം നിരീക്ഷണത്തിൽ ഏർപ്പെടാൻ വേണ്ടിയാണ് സർക്കാർ കർഫ്യുവിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഇതിന്റെ മറവിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ വരും ദിനങ്ങളിൽ നിർബന്ധിത നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു കേന്ദ്രം. രോഗവ്യാപനവും ചികിത്സാ സൗകര്യങ്ങളും സാമൂഹ്യ സാമ്പത്തിക സ്ഥിതികളും സർക്കാർ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾ കഴിഞ്ഞ ദിവസം അവസാനിച്ചു.

കോവിഡ് രോഗബാധ പരിധിക്കപ്പുറത്തേക്കു നീങ്ങിയാൽ രാജ്യത്തെ നിലവിലെ ചികിത്സാ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രാപ്തിയില്ല. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ ആശുപത്രികളെക്കൂടി ചേർത്തു വച്ചാലും കോവിഡ് രോഗബാധ നിയന്ത്രണ വിധേയമായില്ലെങ്കിൽ രാജ്യത്തെ ആരോഗ്യ മേഖല സമ്ബൂർണ്ണ പരാജയമാകും. ഈ ഘട്ടത്തിൽ സർക്കാരിനു മുന്നിലുള്ള ഏക പോംവഴി രോഗവ്യാപനം തടയാൻ ജനങ്ങളെ ഒറ്റപ്പെടുത്തുക അല്ലെങ്കിൽ ക്വാറന്റൈൻ ചെയ്യുക എന്നതു മാത്രമാണ് ഇനിയുള്ള മാർഗ്ഗം.

ഈ മാർഗ്ഗം നിർബന്ധിതമാക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും നീക്കമാരംഭിച്ചുവെന്നാണ് വിവരം. ഇതിന് വേണ്ടിയാണ് ജനതാ കർഫ്യൂ.

അവശ്യ സേവന പരിധിയിൽ വരുന്നവർക്ക് നിയന്ത്രണങ്ങൾ ബാധകമാക്കാതെ പൊതു ജനത്തെ ഒറ്റപ്പെടുത്തി അവരുടെ രക്ഷ ഉറപ്പു വരുത്തുക മാത്രമാണ് സർക്കാർ ലക്ഷ്യമിട്ടേക്കുക. പാൽ പത്രം, പൊലീസ്, ആശുപത്രി, ഫയർ, തുടങ്ങിയ പട്ടിക പട്ടിക ഇന്നത്തെ ട്രയലിനൊടുവിൽ കേന്ദ്രം നിശ്ചയിക്കും. പൊതുജന കൂട്ടങ്ങൾ വ്യാപകമായ സ്‌കൂൾ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയിരുന്നു. സിനിമാ ശാലകളിലെ പ്രദർശനങ്ങൾക്ക് അവധി നൽകി.

ഷോപ്പിങ് മാളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വ്യോമറെയിൽവേ യാത്രാ സംവിധാനങ്ങളിലും കുറവ് വരുത്തി. ട്രാൻസ്‌പോർട്ട് ബസ് സർവ്വീസുകൾ ഘട്ടംഘട്ടമായി കുറച്ചിരുന്നു.

കോവിഡ് 19 വൈറസ് രാജ്യമാകെ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആഹ്വാനം ചെയ്യപ്പെട്ട ജനതാ കർഫ്യൂവിൽ കേരളവും ഭാഗമാണ്. ഗതാഗത പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലമാകും. അതേസമയം, ആശുപത്രികളുടെ ക്യാന്റീനുകൾ പ്രവർത്തിപ്പിക്കണമെന്ന് വിവിധ ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ ഏഴ് വരെയുള്ള സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി യൂണിറ്റ് അധികാരികൾക്കും സിഎംഡി നിർദ്ദേശം നൽകി. അതസമയം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച് പി സി എൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ഇന്ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ തുറന്നു പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.