play-sharp-fill
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ സാനിറ്റൈസറും മാസ്‌കുമായി പൊലീസ് അസോസിയേഷനുകൾ: റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഒറ്റയ്ക്ക് മാസ്‌കും സാനിറ്റൈസറും എത്തിച്ച് സിവിൽ പൊലീസ് ഓഫിസർ

ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ സാനിറ്റൈസറും മാസ്‌കുമായി പൊലീസ് അസോസിയേഷനുകൾ: റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഒറ്റയ്ക്ക് മാസ്‌കും സാനിറ്റൈസറും എത്തിച്ച് സിവിൽ പൊലീസ് ഓഫിസർ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കോവിഡ് 19 കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും എത്തിച്ച് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും പൊലീസ് അസോസിയേഷനും. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം സബ് ഡിവിഷനുകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലുമാണ് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും, പൊലീസ് അസോസിയേഷനും ചേർന്നു ഹാൻഡ് സാനിറ്റൈസറും, മാസ്‌കും അടക്കമുള്ള വിതരണം ചെയ്തത്.


ബാക്കിയുള്ള പൊലീസ് സ്്‌റ്റേഷനുകളിൽ അടുത്ത ദിവസങ്ങളിൽ ഇവ വിതരണം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ ഹെഡ്ക്വാർട്ടറിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടർന്നാണ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്‌കും സാനിറ്റൈസറുമായി അസോസിയേഷൻ ഭാരവാഹികൾ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഏറെ മാതൃകയാക്കാവുന്ന മറ്റൊരു കാഴ്ച കണ്ടത്. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.ഡി സജി സ്വന്തം ചിലവിലാണ് ഹാൻഡ് സാനിറ്റൈസറും, മാസ്‌കും ഗ്ലൗസും ഉദ്യോഗസ്ഥർക്കു വാങ്ങി നൽകിയത്. റെയിൽവേ പൊലീസ് സ്റ്റേഷനിൽ നാൽപതിലേറെ പൊലീസ് ഉദ്യോഗസ്ഥരുണ്ട്. ഇവർക്കെല്ലാം സ്വന്തം കയ്യിൽ നിന്നും മാസ്‌കും സാനിറ്റൈസറും വാങ്ങി നൽകിയാണ് ഇദ്ദേഹം മാതൃകയായത്.