ഡോ. ലീ അന്നേ പറഞ്ഞിരുന്നു ; മനസ്താപത്താൽ മാപ്പ് ചോദിച്ച് ചൈന
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കോറോണ വൈറസ് രോഗ ബാധയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയ ഡോ.ലീയോട് മാപ്പ് ചോദിച്ച് ചൈന. കൊറോണ വൈറസ് രോഗബാധ മാസങ്ങൾക്ക് മുൻപ് തന്നെ ഡോ.ലീ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ രോഗം പടർന്ന് പിടിച്ച് 11,000ലധികം പേർ മരിച്ചതിന് ശേഷമാണ് ചൈനയ്ക്ക് മനസ്താപമുണ്ടായത്. രോഗത്തെ കുറിച്ച് ഡോ. ലീ വെൻലിയാങ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിച്ചതിലും അധികൃതർ ലീയുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഡോ. ലീ ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി മുൻകൂട്ടി മനസിലാക്കിയിരുന്നു. സാർസ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴു രോഗികൾ തന്റെ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടെന്ന വിവരം സുഹൃത്തുക്കളായ ഡോക്ടർമാരുമായി ഡിസംബർ 30നു മുൻപു തന്നെ അദ്ദേഹം പങ്കുവഹിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നും ഡോ. ലീ പറഞ്ഞിരുന്നു.
എന്നാൽ രോഗത്തെ കുറിച്ചുള്ള സംശങ്ങൾ തന്റെ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് വൈറലായി. എന്നാൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കുകയാണ് ചൈനീസ് അധികൃതർ ആദ്യം ചെയ്തത്.
പിന്നീടുള്ള ദിവസങ്ങളിൽ രോഗത്തെ ഡോക്ടറുടെ മുന്നറിയിപ്പ് യാഥാർഥ്യമാകുന്നതാണ് ലോകം കണ്ടത്. രോഗികളെ ചികിൽസിച്ച ഡോ. ലീ വെൻലിയാങ് ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ചൈനയിലും ലോകത്തെ പല ഭാഗങ്ങളിലുമായി മരിച്ചു.
എന്നാൽ ഇപ്പോൾ ലീയുടെ കുടുംബത്തിന് മാപ്പപക്ഷേ നൽകിയിരിക്കുകയാണ് അധികൃതർ. അദ്ദേഹത്തെ അറസ്റ്റു ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ പൊലീസുകാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്.