കൊവിഡ് 19 : കോഴിക്കോട് നിന്ന് പരിശോധയ്ക്ക് അയച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ്: ജാഗ്രത തുടരണമെന്ന നിർദേശം

കൊവിഡ് 19 : കോഴിക്കോട് നിന്ന് പരിശോധയ്ക്ക് അയച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ്: ജാഗ്രത തുടരണമെന്ന നിർദേശം

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊവിഡ് 19 സംശയത്തെ തുടർന്ന് കോഴിക്കോട് നിന്ന് പരിശോധയ്ക്ക് അയച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. പരിശോധനയ്ക്ക് അയച്ച 137 എണ്ണമാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. നെഗറ്റീവ് ആണെങ്കിലും ഏറെ ജാഗ്രത തുടരണമെന്ന് മന്ത്രി വ്യക്തമാക്കി.

 

 

ജില്ലയിൽ നിലവിൽ 5798 പേർ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്-19 നുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള കാര്യങ്ങൾ അറിയാനായി മാത്രം പ്രത്യേകം മൊബൈൽ ആപ്പ് കൊവിഡ്-19 എന്ന പേരിൽ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ 1077 ടോൾഫ്രീ നമ്പറിലൂടെയും വിവരമറിയാമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാനത്ത് ഇന്നലെ പന്ത്രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 40 ആയി ഉയർന്നു. കൊച്ചിയിൽ അഞ്ച് പേർക്കും കാസർകോട് ആറ് പേർക്കും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചതോടെസർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തി.