play-sharp-fill
സ്വകാര്യ ബസ് സർവീസിനെയും പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് രോഗബാധ ; പലയിടത്തും സർവീസുകൾ വെട്ടിക്കുറച്ചു

സ്വകാര്യ ബസ് സർവീസിനെയും പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് രോഗബാധ ; പലയിടത്തും സർവീസുകൾ വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് രോഗബാധയിൽ കുരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകളും. വൈറസ് ഭീതിയിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.സർവീസ് നടത്തുന്ന മിക്ക ബസുകളിലും യാത്രക്കാരില്ലെന്ന് മാത്രമല്ല, പ്രതിദിന നഷ്ടം കണക്കാക്കിയാൽ ബസുകൾ നിരത്തിലിറക്കാൻ പോലും പാടുപെടുകയാണെന്ന് ബസ്സ് ഉടമകൾ പറയുന്നു.

ആയിരത്തി ഇരുന്നൂറിലധികം സ്വകാര്യബസുകൾ ഓടിയിരുന്ന കണ്ണൂർ ജില്ലയിൽ 25 ശതമാനം ബസുകളും സർവ്വീസ് നിർത്തിയിരിക്കുകയാണ്. ദിവസവും വലിയ നഷ്ടത്തിലാണ് പല ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരാശരി ഒമ്പതിനായിരം രൂപ കളക്ഷൻ കിട്ടിയിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം നാലായിരവും അയ്യായിരവും ആയി. ഡീസലടിക്കാനും കൂലി കൊടുക്കാനും കാശില്ലാതായതോടെ ഇരുപത്തിയഞ്ച് ശതമാനം സർവീസുകളും നിർത്തുകയായിരുന്നു.

കൂലി പകുതിയാക്കിയും സർവീസ് വെട്ടിക്കുറച്ചുമാണ് പല ബസ് സർവീസുകളും പിടിച്ചുനിൽക്കുന്നത്.