play-sharp-fill
കൊറോണ വൈറസ്: പദ്ധതി ആവിഷ്‌കരിച്ചതിന് ഇന്ത്യക്ക് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പ്രശംസ

കൊറോണ വൈറസ്: പദ്ധതി ആവിഷ്‌കരിച്ചതിന് ഇന്ത്യക്ക് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പ്രശംസ

സ്വന്തം ലേഖകൻ

ഡൽഹി: കൊറോണ വൈറസ് ബാധയെ നേരിടുന്നതിനായി സാർക് രാജ്യങ്ങളുമായി ചേർന്ന് പദ്ധതി ആവിഷ്‌കരിച്ചതിന് ഇന്ത്യക്ക് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പ്രശംസ.പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ പ്രശംസ അറിയിച്ചത്. കോവിഡ് 19 മഹാമാരിയെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തെന്നും സാമൂഹിക സമ്പർക്കങ്ങൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്തെന്നും പെന്റഗൺ അറിയിച്ചു.

 

നിലവിലുള്ള പ്രാദേശിക സഹകരണവും സൈന്യത്തിലെ സൈനിക ഇടപെടലും പ്രതിരോധ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും ഉൾപ്പെടെ പ്രതിരോധ മുൻഗണനകളെ സംബന്ധിച്ചും ചർച്ച ചെയ്തതായി പെന്റഗൺ കൂട്ടിച്ചേർത്തു.
സാർക് രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കൊറോണവൈറസ് ബാധ തടയുന്നതിനുള്ള ഗവേഷണങ്ങൾ ഏകോപിപ്പിക്കാൻ പൊതുസംവിധാനം ഏർപ്പെടുത്താൻ മുൻകൈയെടുത്തതിനാണ് ഇന്ത്യയെ എസ്പെർ പ്രശംസിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹവും അദ്ദേഹം ചർച്ചയിൽ വെളുപ്പെടുത്തി.കൊറോണവൈറസ് പ്രതിസന്ധിയെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന എസ്പെറിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.