
ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു: ഗായികയും കുടുംബവും ക്വാറന്റൈനിൽ
സ്വന്തം ലേഖകൻ
മുംബൈ: ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തുടർച്ചയായി നാല് ദിവസമായി തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്നും പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും അവർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് ഗായികയും കുടുംബവും ക്വാറന്റൈനിലായിരുന്നു.
‘കഴിഞ്ഞ 4 ദിവസമായി എനിക്ക് ഫ്‌ളൂവിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു, പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഞാനും എന്റെ കുടുംബവും പൂർണ്ണമായ ക്വാറന്റൈനിലാണ്, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുള്ള വൈദ്യോപദേശം പിന്തുടരുന്നു. ഞങ്ങളുമായി സമ്പർക്കം പുലർത്തിയവരുടെ കോൺടാക്റ്റ് മാപ്പിംഗ് നടന്നുവരികയാണ് ഗായിക പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0