play-sharp-fill
കൊറോണ ഭീതിയിൽ പെട്രോൾ പമ്പുകൾ അനിശ്ചിത കാലത്തേയ്ക്ക് അടയ്ക്കുമെന്നു സോഷ്യൽ മീഡിയ: പമ്പുകൾ തുടർച്ചയായി അടയ്ക്കില്ലെന്ന് പമ്പ് ഉടമകൾ; പമ്പുകൾ അടയ്ക്കുക ഞായറാഴ്ച മാത്രം

കൊറോണ ഭീതിയിൽ പെട്രോൾ പമ്പുകൾ അനിശ്ചിത കാലത്തേയ്ക്ക് അടയ്ക്കുമെന്നു സോഷ്യൽ മീഡിയ: പമ്പുകൾ തുടർച്ചയായി അടയ്ക്കില്ലെന്ന് പമ്പ് ഉടമകൾ; പമ്പുകൾ അടയ്ക്കുക ഞായറാഴ്ച മാത്രം

എ.കെ ശ്രീകുമാർ

കോട്ടയം: കൊറോണ ഭീതിയിൽ ജനം നട്ടംതിരിയുമ്പോൾ പരിഭ്രാന്തി ഇരട്ടിയാക്കി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. പെട്രോൾ പമ്പുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടുമെന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാൽ, പമ്പുകൾ ഞായറാഴ്ച മാത്രമാണ് അടച്ചിടുന്നതെന്നും, അനിശ്ചിത കാലത്തേയ്ക്കു പമ്പുകൾ അടയ്ക്കും എന്ന പ്രചാരണം വ്യാജമാണെന്നും പമ്പ് ഉടമകൾ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ചാണ് ജില്ലയിലെ പെട്രോൾ പമ്പുകൾ ഞായറാഴ്ച അടച്ചിടുന്നതെന്നു കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ ജനത കർഫ്യൂ അഹ്വാനം അനുസരിച്ചാണ് മാർച്ച് 22 ന് പെട്രോൾ പമ്പുകൾ അടച്ചിടുന്നത്. അത്യാവശ്യമുള്ളവർ ശനിയാഴ്ച തന്നെ ഇന്ധനം നിറയ്‌ക്കേണ്ടതാണ് എന്നും പെട്രോൾ പമ്പ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് സുനിൽ എബ്രഹാം, സെക്രട്ടറി വി.എ സഖറിയ, ട്രഷറർ എസ്.അനീഷ് എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ജില്ലയിലെ ഒരു പമ്പും പ്രവർത്തിക്കുന്നതല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന അസോസിയേഷന്റെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശം അനുസരിച്ച് കൊറോണ ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പെട്രോൾ പമ്പ് അസോസിയേഷൻ പമ്പുകൾ അടച്ചിടുന്നത്.

ദീർഘദൂര യാത്ര കഴിഞ്ഞ് എത്തുന്നവരും, ദീർഘദൂര യാത്ര ചെയ്യുന്നവരും കൂടുതലായി പെട്രോൾ പമ്പുകളിലാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് പെട്രോൾ പമ്പുകളിൽ രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് പെട്രോൾ പമ്പ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.