video
play-sharp-fill

കൊറോണ വൈറസ്: രോഗിയുമായി സമ്പർക്കം പുലർത്തിയ കാസർകോട് ജില്ലയിലെ രണ്ട് എംഎൽഎമാർ നിരീക്ഷണത്തിൽ: എം.എൽ.എമാർ വീടുകളിൽ ക്വാറന്റൈനിൽ

കൊറോണ വൈറസ്: രോഗിയുമായി സമ്പർക്കം പുലർത്തിയ കാസർകോട് ജില്ലയിലെ രണ്ട് എംഎൽഎമാർ നിരീക്ഷണത്തിൽ: എം.എൽ.എമാർ വീടുകളിൽ ക്വാറന്റൈനിൽ

Spread the love

സ്വന്തം ലേഖകൻ

കാസർകോട് : കൊറോണ വൈറസ് രോഗിയുമായി സമ്പർക്കം പുലർത്തിയ കാസർകോട് ജില്ലയിലെ രണ്ട് എംഎൽഎമാർ നിരീക്ഷണത്തിൽ. കാസർകോട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇയാളുമായി സമ്പർക്കം പുലർത്തിയ ഇവർ വീട്ടിൽ വീട്ടിൽ നിരീക്ഷണത്തിലായത്.

 

എം സി കമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന് എന്നീ എംഎൽഎമാരാണ് നിരീക്ഷണത്തിലുള്ളത്. കാസർകോട് കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. കല്യാണ ചടങ്ങിലും പൊതുപരിപാടിയിലുമാണ് ഇവർ പങ്കെടുത്തത്. കല്യാണ ചടങ്ങിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ കോവിഡ് രോഗിയ്്ക്ക് ഹസ്തദാനം കൊടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട്ടെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് എംഎൽഎമാരും സ്വമേധയാ നിരീക്ഷണത്തിന് സന്നദ്ധരാകുകയായിരുന്നു. ഇരുവരും വീടുകളിലാണ് ക്വാറന്റൈനിൽ കഴിയുന്നത്. ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് വീടുകളിൽ തന്നെ കഴിയുമെന്ന് കാസർകോട് എം.എൽ.എ എൻഎ നെല്ലിക്കുന്ന് വ്യക്തമാക്കി.

 

അതേസമയം കോവിഡ് സ്ഥിരീകരിച്ച കാസർകോട് സ്വദേശി കൂടുതൽ ആളുകളുമായി ഇടപഴകിയതായി കണ്ടെത്തി. 11 ന് കോഴിക്കോട് വിമാനത്താവളത്തിലാണ് ഇദ്ദേഹം വിമാനത്തിൽ ഇറങ്ങുന്നത്. അന്നേദിവസം കോഴിക്കോട് ഹോട്ടലിൽ തങ്ങി. പിന്നീട് മാവേലി എക്സ്പ്രസിൽ പിറ്റേദിവസം നാട്ടിലെത്തി.

 

12 മുതൽ 17 വരെ അദ്ദേഹം നാട്ടിലുണ്ടായിരുന്നു. ഈ കാലയളവിൽ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ഫുട്ബോൾ മൽസരങ്ങളിൽ കളിക്കുകയും ചെയ്തതായി വിവരം പുറത്തുവന്നു. ഇതോടെ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക ആരോഗ്യപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് അനുഭവപ്പെടുന്നത്.