video
play-sharp-fill

കൊറോണ വൈറസ്: നടൻ രവീന്ദ്രന്റെയും മകളുടെയും പരിശോധനാ ഫലം നെഗറ്റീവ്

കൊറോണ വൈറസ്: നടൻ രവീന്ദ്രന്റെയും മകളുടെയും പരിശോധനാ ഫലം നെഗറ്റീവ്

Spread the love

സ്വന്തം ലേഖകൻ

ദുബായ് : നടൻ രവീന്ദ്രന്റെ മകളുടെയും കൊറോണ വൈറസ് പരിശോധനാ ഫലം നെഗറ്റീവ്. എട്ടിനാണ് ഫ്രാൻസിൽ നിന്നും എത്തിയ മകളെ സ്വീകരിക്കാൻ പോയതിനെ തുടർന്ന് കൊറോണ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്ന രവീന്ദ്രന്റെ ഫലം നെഗറ്റീവ്. യു.എ.യിലുള്ള രവീന്ദ്രനെ കാണാനായാണ് മകൾ എത്തിയത്. പിന്നീട് പനിയും ജലദോഷവും അനുഭവപ്പെട്ടതോടെ പരിശോധനയ്ക്ക് വിധേയയായ മകളിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസൊലേഷനിലേയ്ക്ക് മാറ്റി.

പിന്നാലെ ജലദോഷം അനുഭവപ്പെട്ട രവീന്ദ്രനും ആരോഗ്യ അതോറിറ്റിയിൽ അറിയിക്കുകയും ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയനാക്കി ക്വാറന്റൈനിൽ തുടരുകയുമായിരുന്നു. പിന്നീട് പരിശോധനാ ഫലം പുറത്തു വന്നതോടെ രോഗമില്ലെന്ന് കണ്ടെത്തി. മകളുടെ ഫലം ആദ്യം പോസിറ്റീവായി രേഖപ്പെടുത്തിയെങ്കിലും പിന്നീട് നെഗറ്റീവാണെന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group