play-sharp-fill
കണ്ണൂരിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അധ്യാപകൻ അറസ്‌ററിൽ

കണ്ണൂരിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അധ്യാപകൻ അറസ്‌ററിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: പാനൂരിൽ ഒമ്പതു വയസ്സുള്ള പെൺകുട്ടിയെ സ്‌കൂളിൽ വെച്ച് പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കടവത്തൂർ സ്വദേശിയായ പത്മനാഭനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി തൃപ്പങ്ങട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് അറസ്റ്റിലായ അധ്യാപകൻ .

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിൽ. വിദ്യാർത്ഥിയെ സ്‌കൂളിൽ വെച്ച് പ്രതി പല തവണ പ്രതി പീഡിപ്പിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ പരാതിയിൽ പറയുന്നു. പോക്‌സോ നിയമപ്രകാരമാണ് പത്മനാഭനെ അറസ്റ്റ് ചെയതത്. അതേസമയം,ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി ജോലി ചെയ്തിരുന്ന സ്‌കൂളിലെ മാനേജ്‌മെന്റ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group