play-sharp-fill
വിമാനത്താവളത്തിലെ സംഭവം അജ്ഞതയിൽ നിന്നുണ്ടായത്: ഒളിവിൽ പോയതല്ല ആർക്കും ശല്യമാകേണ്ടാ എന്ന് കരുതി രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്: സാമൂഹിക സേവനത്തിനായി അദ്ധ്യാപക ജോലി ഉപേക്ഷിക്കും എന്ന് സൂചന: കസ്റ്റഡിയിൽ കായംകുളത്ത് ഭക്ഷണം കഴിക്കാൻ തൂവാലയിൽ മുഖം പൊതിഞ്ഞിട്ടും ആരാധകർ രജിത് കുമാറിനെ വെറുതെ വിട്ടില്ല

വിമാനത്താവളത്തിലെ സംഭവം അജ്ഞതയിൽ നിന്നുണ്ടായത്: ഒളിവിൽ പോയതല്ല ആർക്കും ശല്യമാകേണ്ടാ എന്ന് കരുതി രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്: സാമൂഹിക സേവനത്തിനായി അദ്ധ്യാപക ജോലി ഉപേക്ഷിക്കും എന്ന് സൂചന: കസ്റ്റഡിയിൽ കായംകുളത്ത് ഭക്ഷണം കഴിക്കാൻ തൂവാലയിൽ മുഖം പൊതിഞ്ഞിട്ടും ആരാധകർ രജിത് കുമാറിനെ വെറുതെ വിട്ടില്ല

സ്വന്തം ലേഖകൻ

കൊച്ചി: സാമൂഹ്യ സേവനത്തിനായി അദ്ധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. രജിത് കുമാർ. നെടുമ്പാശേരി കേസിൽ അറസ്റ്റിലായി ആലുവ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങുമ്പോഴാണ് രജിത് കുമാർ ജോലി വിടുമെന്ന സൂചന നൽകിയത്. താൻ ഒളിവിലായിരുന്നില്ലെന്നും വീട്ടിൽത്തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർക്കും ശല്യമാകേണ്ടാ എന്ന് കരുതിയാണ് രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയിൽ നിന്നുണ്ടായതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

സാമൂഹിക സേവനത്തിന് താൻ ഇനി മുന്നിലുണ്ടാകുമെന്ന് രജിത് പറയുമ്പോൾ അത ്രാഷ്ട്രീയ വഴിയാകുമെന്നാണ് പലരുടെയും പ്രതീക്ഷ. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ഡോ.രജിത് കുമാർ ആറ്റിങ്ങലിലെ വീട്ടിൽ നിന്നും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചത്. ഒപ്പം സഹപാഠികളായിരുന്ന സുഹൃത്തുക്കളായിരുന്ന സുഭാഷ് ചന്ദ്രനും സതീഷ് കുമാറും ഒപ്പമുണ്ടായിരുന്നു. എസ്‌ക്കോർട്ടായി ആറ്റിങ്ങൽ പൊലീസും. ആറ്റിങ്ങൽ ഡി.വൈ.എസ്പിയുടെ നിർദ്ദേശത്തെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് രജിത് കുമാർ തിരിച്ചത്. അറസ്റ്റൊന്നും ഉണ്ടാവില്ല സ്റ്റേഷനിൽ ഹാജരായാൽ മാത്രം മതി എന്നായിരുന്നു ഡി.വൈ.എസ്പി പറഞ്ഞത്. ഇന്നോവാ കാറിലായിരുന്നു യാത്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഉച്ചയ്ക്ക് രണ്ടിന് കായംകുളത്തെത്തിയപ്പോൾ ഭക്ഷണം കഴിക്കുാൻ ഇറങ്ങി. ആരും തിരിച്ചറിയാതിരാക്കാനായി മുഖം മറച്ച് തുവാല കെട്ടിയിരുന്നു. എന്നാൽ കാറിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ചിലർ തിരിച്ചറിയുകയും അടുത്തു വന്ന് കുശലം പറയുകയും സെൽഫിയും എടുത്തു. ഇത് കണ്ട മറ്റുള്ളവർ ഓടിക്കൂടുകയും രജിത് കുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ ഭക്ഷണം കഴിക്കാനിറങ്ങിയ ഹോട്ടലിന് മുന്നിൽ വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. അവിടെ നിന്നും ഒരുവിധം രക്ഷപെട്ട് കാറിൽ കയറി പോകുകയായിരുന്നു. കായംകുളം ടൗൺ കഴിഞ്ഞതിന് ശേഷം തിരക്കൊന്നുമില്ലാത്ത ഒരു വീട്ടിൽ നടത്തുന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.

 

തുടർന്ന് അരമാകുളം എത്തിയപ്പോൾ ഒരു ഹോട്ടലിൽ ചായകുടിക്കാനിറങ്ങിയപ്പോഴും ആരാധകർ രജിത്തിനെ തിരിച്ചറിഞ്ഞു. അവിടെയും വലിയ തിക്കു തിരക്കും അനുഭവപ്പെട്ടു. ഇതോടെ ചായകുടിക്കാതെ തിരിച്ചു കയറി പോകുകയായിരുന്നു. നെടുമ്പാശ്ശേരിയിലെത്തിയിട്ട് ചായകുടിക്കാം എന്ന ഉദ്ധേശത്തോടെ വീണ്ടും അവിടെ നിന്നും യാത്ര തുടർന്നു. എയർപോർട്ടിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോൾ നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ഫോമിൽ വിളിച്ചു പറഞ്ഞു ആലുവ പൊലീസ് സ്റ്റേഷനിൽ ഹാജരായാൽ മതിയെന്ന. സമയം അഞ്ച് മണിയായിരുന്നു അപ്പോൾ. അവിടെ നിന്നും വാഹനം തിരിച്ച് ആലുവയിലേക്ക്. അഞ്ചരമണിയോടെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി. ആറു മണിയോടെ നെടുമ്പാശ്ശേരി സിഐ പി.എം ബൈജും ആലുവ സ്റ്റേഷനിലെത്തി രജിത്തിനെ ചോദ്യം ചെയ്യാൻ തുടങ്ങി.

 

ആരാധകരെ ഫോണിൽ വിളിച്ച് എയർപോർട്ടിൽ എത്തണം എന്ന് പറഞ്ഞിരുന്നോ എന്നായിരുന്നു ആദ്യ ചോദ്യം. താനൊരിക്കലും ആരെയും വിളിച്ചു പറഞ്ഞിരുന്നില്ല എന്ന് രജിത്ത് മറുപടി നൽകി. ബിഗ് ബോസ് ഷോയിൽ പറഞ്ഞിരുന്നു നെടുമ്പാശ്ശേരി എയർപോർട്ടിൽ താൻ എത്തുമെന്ന് അത് കണ്ടാകണം ആരാധകർ എത്തിയതെന്നും രജിത്ത് പറഞ്ഞു. ഷോയിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് മൊബൈൽ ഫോൺ കിട്ടുന്നത്. ഷിയാസിനെ മാത്രം വിളിച്ചു പറഞ്ഞിരുന്നു നെടുമ്പാശ്ശേരിയിൽ എത്തുമെന്ന്. ഫോൺ ഓണായപ്പോൾ തന്നെ നിരവധി പേർ വിളിച്ചിരുന്നു. ആരൊക്കെയോ ഞാനുമായുള്ള ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പല വാട്ടസാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചിരുന്നുവെന്ന് പിന്നീട് അറിഞ്ഞു. അതൊക്കെയാവാം ആരാധകർ തടിച്ചു കൂടാൻ കാരണം എന്നുമാണ് രജിത്ത് പറഞ്ഞു.

 

പിന്നീട് ആരൊക്കെയാണ് വിമാനത്താവളത്തിൽ എത്തിയത് എന്നും അവരെ അറിയാമോ എന്നും ചോദിച്ചു. ഷിയാസിനെയും പരീക്കുട്ടിയേയും അറിയാം എന്നാണ് അതിന് മറുപടി പറഞ്ഞത്. മൂന്ന് മണിക്കൂറോളം പല ചോദ്യങ്ങളും പൊലീസ് ചോദിച്ചു. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് രണ്ട് പേരുടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. താൻ ഒരു നിയമ ലംഘനവും നടത്തിയിട്ടില്ല എന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ രജിത് പറഞ്ഞത്.

 

വിവധ സ്ഥലങ്ങലിൽ നിന്നും ഒന്നും രണ്ടും പേരും വച്ച് വന്നപ്പോൾ അതൊരു ആൾക്കൂട്ടമായി മാറി. എന്തെങ്കിലും തരത്തിൽ ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം രജിത് കുമാറിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്്. ഇതിലും വലിയ ആൾക്കൂട്ടം പല ഇടങ്ങലിലും ഉണ്ടായിട്ടുണ്ട് അവിടെ ഒന്നും കേസെടുക്കാത്ത പൊലീസ് ഇതിന് കേസെടുത്തതിൽ ഗൂഢാലോചനയുണ്ടെന്നാണ് അവർ ആരോപിച്ചു. എന്നാൽ നിയമാനുസൃതമാണ് രജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് നെടുമ്പാശ്ശേരി സിഐ വ്യകത്മാക്കി.