കൊറോണ വൈറസ്: യാത്രക്കാരില്ല; 85 ട്രെയിനുകൾ റദ്ദാക്കി റെയിൽവേ: എപ്രിൽ ഒന്നുവരെയാണ് റദ്ദാക്കിയത്
സ്വന്തം ലേഖകൻ
ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാരില്ലാത്തതിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. 85 ട്രെയിനുകളാണ് മാർച്ച് 18 മുതൽ ഏപ്രിൽ ഒന്നുവരെ കൊറോണ ഭീതി മൂലം റദ്ദാക്കിയത്.
മധ്യ റെയിൽവേ 23 ട്രെയിനുകളും ദക്ഷിണ മധ്യ റെയിൽവേ 29 ട്രെയിനുകളും പടിഞ്ഞാറൻ റെയിൽവേ10ഉം നോർത്ത് റെയിൽവേ അഞ്ചും നോർത്ത് വെസ്റ്റേൺ റെയിൽവേ നാലും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അഞ്ചും സൗത്ത് ഈസ്റ്റേൺ റെയിൽവേ ഒമ്ബതും ട്രെയിനുകളാണ് റദ്ദാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം,രാജ്യമൊട്ടാകെയുള്ള 250 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തിയിരുന്നു. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലം, രാജ്കോട്ട്, ഭൂവനേശ്വര്, ന്യൂഡൽഹി തുടങ്ങിയ സ്റ്റേഷനുകളിലാണ് നിരക്ക് പ്ലാറ്റ്ഫോം നിരക്ക്വർധിപ്പിച്ചത്
Third Eye News Live
0