play-sharp-fill
ശ്രദ്ധിക്കുക…..! പനി, ചുമ ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ പിടിവീഴും ; മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ശ്രദ്ധിക്കുക…..! പനി, ചുമ ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ പിടിവീഴും ; മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗം ബാധിക്കുന്നതിനടയിൽ ചുമ, പനി, ജലദോഷം , തൊണ്ട വേദന തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

കൊറോണ വൈറസ് ബാധയെ തുടർന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധിഘട്ടത്തിൽ ചില മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകൾക്ക് മരുന്നുകൾ നൽകി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടർന്നാണ് മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇത്തരത്തിൽ വിൽപ്പന നടത്തുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയതായും അറിയിച്ചു. ഓൺലൈനായി മരുന്ന് വിൽപ്പന നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.