
കലിപ്പ് തീർക്കാനും കൊറോണയെ ഉപയോഗിച്ച് നാട്ടുകാർ: നിരീക്ഷണത്തിന് ശേഷം പുറത്തിറങ്ങിയ യുവാവിനെ പിൻ തുടർന്ന് വേട്ടയാടുന്നു; നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയം കെ.എസ്.ആർ.ടിസി സ്റ്റാൻഡിൽ നിന്ന് പിടികൂടിയ യുവാവിന് രോഗമില്ല
സ്വന്തം ലേഖകൻ
കോട്ടയം: വിദേശത്തു നിന്നെത്തിയ ആളുകളെ മുഴുവൻ കൊറോണ രോഗികളായി കാണുന്ന നാട്ടുകാരുടെ സ്വഭാവത്തിന് കോട്ടയത്ത് ഒരു രക്തസാക്ഷി കൂടി. കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത വിദേശികളെ കുറവിലങ്ങാടിലും ഏറ്റുമാനൂരിലും തടഞ്ഞു നിർത്തി റോഡിൽ ഇറക്കി വിട്ടതിനു സമാനമായ സംഭവമാണ് ചൊവ്വാഴ്ച കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്നത്.
വിദേശത്തു നിന്നും വീട്ടിലെത്തിയതിനെ തുടർന്നു പതിനാല് ദിവസം നിരീക്ഷണത്തിനു ശേഷം പുറത്തിറങ്ങിയ യുവാവിനെയാണ് നാട്ടുകാർ ആരോഗ്യ വകുപ്പിനും പൊലീസിനും ഒറ്റിക്കൊടുത്തത്. ആരോഗ്യ വകുപ്പ് നിർദേശിച്ച നീരീക്ഷണം തുടരാതെ വീട്ടിൽ നിന്നും ചാടിക്കറങ്ങി നടക്കുന്നു എന്നതായിരുന്നു വിദേശത്തു നിന്നും എത്തിയ യുവാവിനെതിരെ ലഭിച്ച പരാതി. തുടർന്നു,
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റയിന്‍ നിര്‍ദേശം ലംഘിച്ച് യാത്ര ചെയ്യുന്നു എന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിലെടുത്തത്. പിന്നീട് , നിരീക്ഷണ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.
ഷാര്‍ജയില്‍നിന്നെത്തിയ തൃശൂര്‍ സ്വദേശിയെയാണ് കോട്ടയം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍വച്ച് കസ്റ്റഡിയിലെടുത്തത്. ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി രോഗലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചു.
ഫെബ്രുവരി 14നാണ് നാട്ടിലെത്തിയതെന്ന് യുവാവ് അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തൃശൂരില്‍ ബന്ധപ്പെട്ട് ഇക്കാര്യ ഉറപ്പാക്കിയശേഷം പോകാന്‍ അനുവദിക്കുകയായിരുന്നു.
എന്നാൽ, സർക്കാർ നിർദേശങ്ങളെല്ലാം പലരും ലംഘിക്കുകയാണെന്നാണ് ഇപ്പോൾ മനസിലാകുന്നത്. രോഗത്തിന്റെ പേരിൽ തങ്ങളുടെ വൈരാഗ്യവും ദേഷ്യവും തീർക്കാനാണ് പലരും ഈ അവസരം മുതലെടുക്കുന്നത്. വിദേശ സഞ്ചാരികളെ പോലും വെറുപ്പിച്ചു വിടാനുള്ള അവസരമായാണ് പലരും ഇതിനെ ഉപയോഗിക്കുന്നത്. വിദേശ വിനോദ സഞ്ചാരികളെ പോലും വെറുപ്പിക്കുന്ന സമീപനമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഒഴിവാക്കണമെന്നതാണ് ഇപ്പോൾ സർക്കാരും, ആരോഗ്യ വകുപ്പ് അധികൃതരും ആവശ്യപ്പെടുന്നത്.