video
play-sharp-fill

കളത്തിൽകടവ് പാടശേഖരങ്ങൾ പച്ചവിരിക്കും : തരിശ്നില കൃഷിയിറക്കുന്നത് ജനകീയ കൂട്ടായ്മ

കളത്തിൽകടവ് പാടശേഖരങ്ങൾ പച്ചവിരിക്കും : തരിശ്നില കൃഷിയിറക്കുന്നത് ജനകീയ കൂട്ടായ്മ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കളത്തിൽകടവ് പാലത്തിന് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന 50 ഏക്കറോളമുള്ള കളത്തിൽകടവ് – കഞ്ഞിക്കുഴി പാടശേഖരങ്ങളിൽ 27 വർഷങ്ങൾക്കു ശേഷം മീനച്ചിലാർ മീനന്തറയർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി ഇറക്കുന്നു.

 

കളത്തിൽകടവ് പാലത്തിന് സമീപം ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ സലോമി തോമസ് അദ്ധ്യക്ഷയായി കൊല്ലാട് ബാങ്ക് പ്രസിഡന്റ് സി.വി ചാക്കോ സ്വാഗതം ആശംസിച്ചു. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ പദ്ധതി വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുല്ലും കാടും വളർന്ന് ക്യഷി അസാധ്യമെന്ന് കരുതി ഉപേക്ഷിക്കപ്പെട്ട പാടത്താണ് ജനകീയ കൂട്ടായ്മ ക്യഷിയിറക്കുന്നത്. കൃഷി വകുപ്പ് കുപ്പ് മുഘേനെ തരിശ്നില ക്യഷി ആരംഭിക്കുന്നു എന്നത് അറിയിച്ച് കൊണ്ട് മുഴുവൻ നിലമുടമകൾക്കും സർക്കാർ ഉത്തരവനുസരിച്ചുള്ള നോട്ടീസ് അയക്കുവാനും തീരുമാനിച്ചു. പി.സി ബിജു പ്രസിഡൻ്റായും രാജിവ് കെ.ജി സെക്രട്ടറിയുമായ കളത്തിൽകടവ് – കഞ്ഞിക്കുഴി പാടശേഖര സമിതിയുമായി ധാരണയിലെത്തിയ കർഷകരാണ് ഇവിടെ കൃഷിയിറക്കുന്നത്. കോട്ടയം ജില്ലയെ സമ്പൂർണ്ണ തരിശ് രഹിതമാക്കുവാനുള്ള മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ പ്രവർത്തനങ്ങൾ കൃഷി – ജലവിഭവ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്തിന് മാത്യകയായി മുന്നേറുകയാണ്.

ക്യഷി അസി.എൻഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, ക്യഷി ഫീൽഡ് ഓഫീസർ എസ്.ശശാങ്കൻ, പി.സി ബിജു, പി.ജി തോമസ്, എം.റ്റി വിനോദ്, രാജിവ് കെ.ജി, ജോൺ പി തുടങ്ങിയവർ പങ്കെടുത്തു.