play-sharp-fill
ചാനൽ റേറ്റിംഗ് കൂട്ടാൻ എഷ്യാനെറ്റ് നടത്തിയ നാടകമോ: രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ നടന്ന സ്വീകരണ ദൃശ്യങ്ങൾ പകർത്താൻ ചാനലിന്റെ ക്യാമറാമാന്മാരും

ചാനൽ റേറ്റിംഗ് കൂട്ടാൻ എഷ്യാനെറ്റ് നടത്തിയ നാടകമോ: രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ നടന്ന സ്വീകരണ ദൃശ്യങ്ങൾ പകർത്താൻ ചാനലിന്റെ ക്യാമറാമാന്മാരും

സ്വന്തം ലേഖകൻ

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയതിന് പിന്നിൽ ചാനൽ തന്നെയെന്ന് സൂചന.

 

രജിത് വിമാനത്തിൽ വന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചാനലിന്റെ ക്യാമറാമാന്മാർ വിമാനത്താവളത്തിൽ എത്തി പകർത്തിയിരുന്നു. അടുത്ത എപ്പിസോഡിൽ കാണിക്കുന്നതിനും പരിപാടിക്ക് പ്രെമോഷൻ നൽകാനാണ് ഇത്തരത്തിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തിരുന്നതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാനൽ ബിഗ് ബോസ് തുടങ്ങിയതു മുതൽ ഇതുസംബന്ധിച്ച വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനായി പ്രത്യേകം കണ്ടന്റ് റൈറ്റേഴ്‌സിനെയും നിയോഗിച്ചിരുന്നു. കഴിഞ്ഞവർഷം ഇത്തരത്തിൽ ഒരു മുൻ മാധ്യമപ്രവർത്തക നടത്തിയ വാടകഎഴുത്ത് വിവാദങ്ങളിൽ നിറഞ്ഞിരുന്നു.

മറ്റൊരാൾ എഴുതിയ ലേഖനം സ്വന്തം പേരിലാക്കിയെന്ന പഴിയാണ് കാനഡയിൽ താമസമാക്കിയ ഈ മാധ്യമപ്രവർത്തക്കെതിരെ ആരോപണം ഉയർന്നിരുന്നത്. . കോടികൾ മുടക്കിയാണ് ഒരോ സീസണിലും ബിഗ് ബോസ് പരിപാടി ഷൂട്ട് ചെയ്യുന്നത്.

മത്സരാർഥികൾക്കും അവതാരകനായ മോഹൻലാലിനും കോടികളാണ് പ്രതിഫലം. ലാൽ കോടികൾ വാങ്ങുമ്പോൾ മത്സരാർഥികൾക്ക് ദിവസ വരുമാനമാണ്. ഇത് പ്രശസ്തി അനുസരിച്ച് 30,000 മുതൽ ഒരു ലക്ഷം വരെയാണ്. മത്സരാർഥികൾ പരിപാടിയിൽ നിന്ന് പുറത്താകാതിരിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ കാരണവും ഇതാണ്.