play-sharp-fill
കോട്ടയത്ത് ജോയി മാൾ വീണ്ടും അടച്ചു;നഗരത്തിൽ പതിനഞ്ചിലേറെ ഹോട്ടലുകൾ അടച്ചു പൂട്ടി; കച്ചവടമില്ലാതെ  സ്ഥാപനങ്ങളും ജീവനക്കാരും; ആളില്ലാതെ തെരുവുകൾ; കൊറോണയിൽ അനാവശ്യ ഭീതി പടർന്നതോടെ ആളില്ലാതെ കോട്ടയം വിജനം

കോട്ടയത്ത് ജോയി മാൾ വീണ്ടും അടച്ചു;നഗരത്തിൽ പതിനഞ്ചിലേറെ ഹോട്ടലുകൾ അടച്ചു പൂട്ടി; കച്ചവടമില്ലാതെ സ്ഥാപനങ്ങളും ജീവനക്കാരും; ആളില്ലാതെ തെരുവുകൾ; കൊറോണയിൽ അനാവശ്യ ഭീതി പടർന്നതോടെ ആളില്ലാതെ കോട്ടയം വിജനം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ഭീതിയിൽ ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതായതോടെ കോട്ടയം നഗരമധ്യത്തിലെ ജോയി മാൾ അടച്ചു പൂട്ടി..! സാധനങ്ങൾ വാങ്ങാനും, കാഴ്ചകൾ കാണാനും പോലും ആളില്ലാതെ വന്നതോടെയാണ് കൊറോണയെ പേടിച്ച് നഗരമധ്യത്തിലെ ജോയി മാൾ ആദ്യം കഴിഞ്ഞ ബുധനാഴ്ച അടച്ചു പൂട്ടിയത്. ഇതിനു ശേഷം തിങ്കളാഴ്ച ഷോപ്പ് തുറന്നെങ്കിലും വൈദ്യുതി ചാർജ് അടയ്ക്കാനുള്ള കച്ചവടം പോലും നടന്നില്ല. ഇതോടെയാണ് സ്ഥാപനം പൂർണമായും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചു പൂട്ടാൻ തീരുമാനിച്ചത്.

ഇത് കൂടാതെ കോട്ടയം നഗരത്തിൽ പതിനഞ്ചിലധികം ഹോട്ടലുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അടച്ചു പൂട്ടിയത്. കടയിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും വരുമാനമില്ലാതെ വന്നതോടെയാണ് നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകളെല്ലാം അടച്ചു പൂട്ടാൻ നിർബന്ധിതരായത്. പ്രതിദിനം അയ്യായിരം മുതൽ പതിനായിരം രൂപ വരെയങ്കിലും പല ഹോട്ടലുകൾക്കും ചിലവാകും. പക്ഷേ, ഇതിന്റെ പകുതി പോലും വിൽപ്പന നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഹോട്ടലുകൾ സ്വയം അടച്ചു പൂട്ടാൻ വ്യാപാരികൾ നിർബന്ധിതരായിരിക്കുന്നത്.

പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കരുതെന്ന ജാഗ്രതാ നിർദേശം വന്നതോടെ, പലരും സ്വകാര്യ ബസുകൾ പൂർണമായും ഒഴിവാക്കി. ഇതോടെ ബസുകളിൽ പോലും ആളുകൾ ഇല്ലാത്ത സ്ഥിതിയായി. ജില്ലയിലെ നൂറിലേറെ ബസുകളാണ് സർവീസ് പൂർണമായും ഒഴിവാക്കിയത്. ഒരു ദിവസം മുഴുവനും സർവീസ് നടത്തിയാലും ഡീസൽ അടിക്കാനുള്ള പണം പോലും തിരികെ ലഭിക്കാതെ വന്നതോടെയാണ് സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ച് തിരികെ ഷെഡിൽ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയത്തിന്റെ കെടുതികളിൽ നിന്നും സംസ്ഥാനവും ജില്ലയും മെല്ലെ രക്ഷപെട്ടു വരുന്നതിനിടെയാണ് ഇപ്പോൾ, വീണ്ടും കൊറോണ ബാധ എത്തിയിരിക്കുന്നത്. ഈ സാഹചര്യ്ത്തിൽ കൊറോണയെ പ്രതിരോധിക്കാനാവാതെ വരുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയാക്കും. സംസ്ഥാനത്തെ വരും കാല സാമ്പത്തിക സ്ഥിതിയെ തന്നെ കൊറോണ ബാധിക്കും എന്നാണ് ലഭിക്കുന്ന സൂചന.